കനത്ത മഴ: മുംബൈ വിമാനത്താവളത്തിൽ വിമാനം തെന്നിമാറി; റൺവേ അടച്ചു

മുംബൈ: കനത്ത മഴ​​​െയ തുടര്‍ന്ന് മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ സ്​പൈസ്​ ജെറ്റ്​ വിമാനം റൺവേയില്‍ നിന്ന് തെന്നി മാറി. ജയ്പൂരിൽ നിന്ന്​ മുംബൈയിലെത്തിയ സ്​പൈസ്​ ജെറ്റ്​ എസ്​.ജി 6237 വിമാനമാണ്​ ലാൻഡിങ്ങിനി​െട റൺവേയിൽ നിന്നും തെന്നിമാറിയത്​. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രി 11.45 നാണ് സംഭവം. ഇതെത്തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രധാന റണ്‍വേ താത്ക്കാലികമായി അടച്ചിട്ടു. രണ്ടാമത്തെ റൺവേയിൽ നിന്നാണ്​ വിമാനങ്ങൾ സർവീസ്​ നടത്തുന്നത്​. റൺവേ അടച്ചതിനെ തുടർന്ന്​ 54 വിമാനങ്ങള്‍ അഹമ്മദാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടിട്ടുണ്ട്.

നിരവധി ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ വിസ്താര ഡൽഹി, കൊൽകത്ത, ഹൈദരാബാദ്​, ബംഗളൂ​​​​രു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള പത്ത്​ സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ചു. മോശം കാലവസ്ഥയായതിനാൽ ചില സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ വൈകാനോ സാധ്യതയുണ്ടെന്നും യാത്രക്കാർ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും മറ്റ് വിമാനക്കമ്പനികളും അറിയിച്ചു.

സോളില്‍ നിന്നുള്ള കൊറിയന്‍ വിമാനം അഹമ്മബാദിലേക്കും ഫ്രാങ്ക്ഫുര്‍ട്ടില്‍ നിന്നുള്ള ലുഫ്താന്‍സ് വിമാനവും ബാങ്കോക്കില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനവും ബെംഗളൂരുവിലേക്കും തിരിച്ചു വിട്ടിട്ടുണ്ട്.

Tags:    
News Summary - Rain Forces Mumbai Airport To Close Main Runway, 54 Flights Diverted- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.