ഉജ്ജയിൻ (എം.പി): 'രാമായൺ എക്സ്പ്രസി'ൽ ഭക്ഷണം വിളമ്പുന്ന ജീവനക്കാർ സന്യാസിമാരെപ്പോലെ കാവിവസ്ത്രം യൂനിഫോമായി ധരിക്കുന്നതിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് റെയിൽവെ തീരുമാനം റദ്ദാക്കി. ഹിന്ദുമതത്തിന് അപമാനമാണ് തീരുമാനമെന്നാണ് ഉജ്ജയിൻ കേന്ദ്രീകരിച്ച സന്യാസിമാർ പറഞ്ഞത്. ഇത് പിൻവിച്ചില്ലെങ്കിൽ ഡിസംബർ 12ന് ട്രെയിൻ ഡൽഹിയിൽ തടയുമെന്നും അവർ പറഞ്ഞു.
സാധാരണ ഷർട്ടും പാൻറും തലപ്പാവുമാക്കി യൂനിഫോം മാറ്റിയതായി റെയിൽവെ പിന്നീട് അറിയിച്ചു. വിഷയത്തിൽ റെയിൽവെ മന്ത്രിക്ക് കത്തെഴുതിയിരുന്നതായി ഉജ്ജയിൻ അഖാഡ പരിഷദ് മുൻ ജനറൽ സെക്രട്ടറി അവ്ദേശ് പുരി പറഞ്ഞു.
ഈ മാസം 17നാണ് ആഡംബര സൗകര്യങ്ങളുള്ള രാമായൺ എക്സ്പ്രസ് സഫ്ദർജങ് റെയിൽവെ സ്റ്റേഷനിൽ നിന്ന് 17 ദിവസത്തെ യാത്ര തുടങ്ങിയത്. ശ്രീരാമനുമായി ബന്ധമുണ്ടെന്ന് കരുതുന്ന 15 സ്ഥലങ്ങളിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുക. മൊത്തം 7,500 കിലോമീറ്ററിലധികമാണ് ട്രെയിൻ സഞ്ചരിക്കുന്ന ദൂരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.