ട്രെയിൻ സർവിസുകൾ ഏപ്രിലിൽ പൂർണമായും പുനഃസ്ഥാപിക്കുമെന്ന​ വാർത്ത നിഷേധിച്ച്​ റെയിൽവേ

ന്യൂഡൽഹി: കോവിഡിനെ തുടർന്ന്​ നിർത്തിവെച്ച ട്രെയിൻ സർവിസുകൾ ഏപ്രിൽ മുതൽ പൂർണമായും പുനഃസ്ഥാപിക്കുമെന്ന വാർത്തകൾ നിഷേധിച്ച്​ ഇന്ത്യൻ റെയിൽവേ. ഏപ്രിൽ മുതൽ​ ട്രെയിൻ സർവിസുകൾ പുർണമായും പുനഃസ്ഥാപിക്കുമെന്ന്​ മാധ്യമങ്ങളിൽ വാർത്തയുണ്ട്​. എന്നാൽ, ഇന്ത്യൻ റെയിൽവേ സർവിസ്​ പുനഃസ്ഥാപിക്കുന്നതിനായി തീയതി നിശ്​ചയിച്ചി​ട്ടി​ല്ലെന്ന്​ പ്രസ്​താവനയിൽ അറിയിച്ചു.

ഘട്ടം ഘട്ടമായി ട്രെയിനുകളുടെ എണ്ണം ഉയർത്തുകയാണ്​ ചെയ്യുന്നത്​. നിലവിൽ 65 ശതമാനത്തോളം ട്രെയിനുകളുടെ സർവിസ്​ ആരംഭിച്ചിട്ടുണ്ട്​. 250 ഓളം ട്രെയിനുകളുടെ സർവിസ്​ ജനുവരിയിൽ തന്നെ പുനഃരാരംഭിച്ചു. കൂടുതൽ സർവിസുകൾ ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു.

റെയിൽവേ വീണ്ടും സർവീസ്​ പൂർണമായും പുനഃരാരംഭിക്കു​േമ്പാൾ മാധ്യമങ്ങളേയും ജനങ്ങളേയും വിവരമറിയിക്കുമെന്ന്​ റെയിൽവേ മന്ത്രാലയം വ്യക്​തമാക്കി.

Tags:    
News Summary - Railways refutes reports about full resumption of passenger train services from April

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.