ന്യൂഡൽഹി: ഫ്ലെക്സി നിരക്ക് ഏർെപ്പടുത്തി ഒരു വർഷമാകും മുമ്പ് റെയിൽവേക്ക് 540 കോടി രൂപ നേടാനായെങ്കിലും ഇൗ സംവിധാനം ജനപ്രിയമല്ലെന്ന് വ്യക്തം. യാത്രക്കാരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനുപുറമെ ഉയർന്ന ടിക്കറ്റ്നിരക്ക് കാരണം പല ട്രെയിനുകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്.
ഇൗ സാഹചര്യത്തിൽ ഫ്ലെക്സിനിരക്ക് പുനഃപരിശോധിക്കാൻ റെയിൽവേ നിർബന്ധിതമായി. റെയിൽവേയുടെ പിഴിച്ചിലിൽ യാത്രക്കാർ രോഷാകുലരാണ്. നിരവധി പരാതികളാണ് സർക്കാറിനും റെയിൽേവ മന്ത്രാലയത്തിനും ലഭിച്ചത്. ആവശ്യക്കാർ വർധിക്കുേമ്പാൾ നിരക്കും ഏറുന്നതാണ് ഫ്ലെക്സി നിരക്ക് സംവിധാനം.
ഇൗ സാഹചര്യത്തിൽ രാജധാനി, ശതാബ്ദി, തുരേന്താ, സുവിധ ട്രെയിനുകളിൽ ഏർെപ്പടുത്തിയ സംവിധാനം ജനപ്രിയമാക്കാൻ നടപടി തുടങ്ങിക്കഴിഞ്ഞു. യാത്രക്കാരെ ബാധിക്കാതെതന്നെ വരുമാനലക്ഷ്യം കൈവരിക്കുന്ന നിരക്കുകൾ കൊണ്ടുവരുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. മറ്റു ട്രെയിനുകളിലടക്കം ടിക്കറ്റ് നിരക്ക് കൂട്ടാതെയാണ് പരിഷ്കരണം കൊണ്ടുവരുകയെന്ന് റെയിൽവേ സഹമന്ത്രി മനോജ് സിൻഹയും അറിയിച്ചു.
അതിനിടെ 700ഒാളം ട്രെയിനുകളുടെ വേഗം കൂട്ടാനും 48 െമയിൽ, എക്സ്പ്രസ് ട്രെയിനുകളെ സൂപ്പർഫാസ്റ്റ് വിഭാഗത്തിലാക്കാനും നടപടി തുടങ്ങി. നവംബർ ഒന്നു മുതൽ ഇതു പ്രാബല്യത്തിൽ വരും. മുംെെബയിൽ നിന്ന് നൂറിലേറെ സർവിസുകൾ പുതുതായി ആരംഭിക്കാനും തീരുമാനിച്ചതായി റെയിൽവേ മന്ത്രി പറഞ്ഞു.ഡ്യൂട്ടി സമയത്ത് ആർ.പി.എഫും ടി.ടി.ഇ മാരും യൂനിേഫാം ധരിക്കണമെന്ന നിർദേശം കർശനമാക്കിയിട്ടുണ്ട്. അഞ്ചുവർഷത്തിനകം രാജ്യത്തെ റെയിൽവേ ലൈനുകൾ പൂർണമായും വൈദ്യുതീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.