ന്യൂഡൽഹി: ടിക്കറ്റെടുക്കാതെയുള്ള ട്രെയിൻയാത്ര മലയാളിക്ക് ഒാർക്കാൻകൂടി കഴിയില് ല. എന്നാൽ, രാജ്യത്താകെ പത്തു മാസത്തിനിടെ, ടിക്കറ്റില്ലാതെ യാത്ര ചെയ്ത 89 ലക്ഷം പേരാണ് പിടിയിലായത്. ടിക്കറ്റില്ലാതെ യാത്ര ചെയ്ത് പിടിയിലായവരിൽനിന്ന് മൂന്നാണ്ടിനിടെ റെയിൽവേ ഇൗടാക്കിയത് 1,377 കോടി രൂപയാണ്.
2016നേക്കാൾ 31 ശതമാനം കൂടുതലാണിത്. ടിക്കറ്റെടുക്കാതെയുള്ള യാത്ര റെയിൽവേക്ക് വൻ ബാധ്യത വരുത്തിവെക്കുന്നതായി പാർലമെൻറ് റെയിൽവേ കൺവെൻഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ കർശന നടപടിയെടുക്കാൻ റെയിൽവേ ബോർഡ് വിവിധ മേഖലകളോട് നിർദേശിച്ചു. തുടർന്നാണ് കോടികളുടെ വരുമാനവർധന ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.