ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് പരിശോധകർക്ക് റെയിൽവേയുടെ എല്ലാ ഉദ്യോഗസ്ഥന്മാരുമായും ബന്ധപ്പെട്ട് പ്രവർത്തിക്കാൻ സംവിധാനം വരുന്നു. യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ഇതനുസരിച്ച് ടിക്കറ്റ് പരിശോധകർക്ക് സി.യു.ജി (േക്ലാസ്ഡ് യൂസർ ഗ്രൂപ്പ്) സൗകര്യമുള്ള സിം കാർഡുകൾ നൽകും. ഫോൺ ഉപയോഗത്തിനായി മാസം 300രൂപയും നൽകും. ജീവനക്കാർക്കിടയിലെ ആശയവിനിമയം കാര്യക്ഷമമാക്കാൻ 2002 ലാണ് സി.യു.ജി പദ്ധതി ഭാഗികമായി നടപ്പാക്കിയത്. ഇത് പൂർണാർഥത്തിൽ നടപ്പാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. ഇതോടെ റെയിൽവേ സംബന്ധമായ ഏതുകാര്യവും ടിക്കറ്റ് പരിശോധകെൻറ വിരൽത്തുമ്പിൽ ലഭ്യമാകും.
ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ യാത്രക്കാരുടെ പരാതി കേട്ട് പരിഹാരം കാണുന്നതും സുരക്ഷ-അപകട മുന്നറിയിപ്പുകൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുന്നതും മോഷണം, അനഭിലഷണീയ പ്രവണതകൾ എന്നിവ കണ്ടെത്തുന്നതും ടിക്കറ്റ് പരിശോധകരാണ്. ഇത്തരം പ്രശ്നങ്ങളുണ്ടായാൽ ഇനിമുതൽ ടിക്കറ്റ് ചെക്കർമാർ സഹായത്തിനെത്തും. തങ്ങളുടെ ജീവനക്കാരെ ഒന്നാംനിരക്കാരായി കണ്ടാണ് അവരെ പൊതു വിവരവിനിമയ ശൃംഖലയിൽ ഉൾപ്പെടുത്തുന്നതെന്ന് റെയിൽവേ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.