ന്യൂഡൽഹി: ദീർഘദൂര ട്രെയിനുകളിൽനിന്ന് പാൻട്രികാർ ഉപേക്ഷിക്കാനൊരുങ്ങി റെയിൽവേ. പാൻട്രികാറിനു പകരം എ.സി ത്രീടയർ കോച്ചുകളാക്കി കൂടുതൽ വരുമാനം നേടുന്നതിെൻറ ഭാഗമായാണ് നടപടി. പാൻട്രികാർ സംവിധാനം വഴി റെയിൽവേക്ക് ലാഭമുണ്ടായിരുന്നില്ല.
പകരം, ത്രീയടർ എ.സി കോച്ചുകളാക്കുന്നേതാടെ ടിക്കറ്റ് ഇനത്തിൽ 1,400 കോടി ലഭിക്കുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. സർവിസുകൾ ലാഭത്തിലാക്കുന്നതിെൻറ ഭാഗമായി ട്രെയിനുകളിലെ പാൻട്രികാർ സംവിധാനം നിർത്തലാക്കണമെന്ന് റെയിൽേവ മന്ത്രി പിയൂഷ് ഗോയലിന് തൊഴിലാളി യൂനിയനായ ഒാൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ നിർദേശം സമർപ്പിച്ചിരുന്നു.
ഇൗ നിർദേശം റെയിൽവേ നടപ്പാക്കുമെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. പാൻട്രികാർ സംവിധാനം മാറ്റി യാത്രക്കാർക്കുള്ള കോച്ചാക്കി മാറ്റണം. ഭക്ഷണം റെയിൽവേ സ്േറ്റഷനുകളിൽനിന്ന് ബാസ്ക്കറ്റുകളിലാക്കി യാത്രക്കാർക്ക് എത്തിച്ചു നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.