ജന്മദിനാഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ചത് ഇഷ്ടമായില്ല, സുഹൃത്തിനെ കുത്തിക്കൊന്ന് യുവാവ്

ജ​മ്മു: റോ​ഡ​രി​കി​ൽ ന​ട​ന്ന ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ മു​ഖ​ത്ത് കേ​ക്ക് തേ​ച്ച​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ സു​ഹൃ​ത്തി​ന്‍റെ കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച യു​വാ​വി​നെ​യും സ​ഹോ​ദ​ര​നെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട പ​വ​ൻ നാ​യ​ർ എ​ന്ന സ​മീ​റി​നെ സു​ഹൃ​ത്തു​ക്ക​ളാ​യ ജോ​ൺ സോ​ത്ര, ഗൗ​ര​വ് സി​ങ്, സു​ഗ​ന്ധ് ഭ​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. ലോ​വ​ർ രൂ​പ​ന​ഗ​റി​ന് സ​മീ​പം റോ​ഡ​രി​കി​ൽ നീ​ര​ജ് എ​ന്ന ‘അ​ൻ​ഷു’​വി​ന്റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. നീ​ര​ജി​ന്റെ സ​ഹോ​ദ​ര​ൻ റി​ഷു​വും കൊ​ല്ല​പ്പെ​ട്ട പ​വ​ൻ നാ​യ​രും മ​റ്റു സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് കേ​ക്ക് മു​റി​ക്കു​ന്ന​തി​നി​ടെ പ​വ​ൻ നാ​യ​ർ നീ​ര​ജി​ന്റെ മു​ഖ​ത്ത് കേ​ക്ക് തേ​ച്ചു. ഇ​ത് വാ​ക്ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി. മ​റ്റു സു​ഹൃ​ത്തു​ക്ക​ൾ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നീ​ര​ജ് പ്ര​കോ​പി​ത​നാ​വു​ക​യും ത​ന്റെ ‘ഖു​ക്രി’ എ​ടു​ത്ത് പ​വ​ൻ നാ​യ​രു​ടെ ക​ഴു​ത്തി​ൽ വെ​ട്ടു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​വ​നെ ഉ​ട​ൻ​ത​ന്നെ ജ​മ്മു​വി​ലെ ഗ​വ​ൺ​മെ​ന്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ ജാ​നി​പ്പു​ർ പൊ​ലീ​സ് നീ​ര​ജി​നെ​യും സ​ഹോ​ദ​ര​ൻ റി​ഷു​വി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. 

Tags:    
News Summary - Jammu Birthday Party Turns Tragic: Youth Murders Friend After Cake Applied to Face

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.