റെയിൽവെ സ്​റ്റേഷനുകളിൽ ചായ മൺകപ്പിൽ

ജയ്പുര്‍: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്ക് പകരം മണ്‍കപ്പുകളിൽ ചായ വിൽക്കുമെന്ന്​ റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. നാനൂറോളം റെയില്‍വേ സ്‌റ്റേഷനുകളില്‍ മണ്‍പാത്രത്തിലാണ് ചായ നല്‍കുന്നത്. ഭാവിയില്‍ രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ചായ വില്‍ക്കുന്നത് മണ്‍പാത്രങ്ങളില്‍ മാത്രമാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നീക്കമെന്നും മന്ത്രി അറിയിച്ചു. മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നത് പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കുമെന്നും ലക്ഷക്കണക്കിന് പേര്‍ക്ക് ഇതുവഴി ജോലി ലഭിക്കുമെന്നും രജസ്​ഥാനിൽ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ലാലു പ്രസാദ്​ യാദവ്​ റെയിൽവെ മന്ത്രിയായിരുന്നപ്പോൾ മൺകപ്പുകളിൽ ചായ നൽകാനുള്ള പദ്ധതി അവതരിപ്പിച്ചിരുന്നു​. 'ലാലു കാ കുൽഹട്​' തിരി​ച്ചെത്തുന്നു എന്നാണ്​ ഹിന്ദി ഒാൺലൈൻ മാധ്യമങ്ങൾ റെയിൽവെ മന്ത്രിയുടെ പുതിയ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്​.

News Summary - railway plans to impliment earthen cups for tea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.