ചെന്നൈ: ആത്മീയ ഗുരുക്കന്മാരെ അംഗീകരിക്കാത്തവരെ തെമ്മാടികളും വിഡ്ഢികളെന്നും ക്രൂരന്മാരെന്നുമെന്ന് വിവാദ പ്രസ്താവനയുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ. തമിഴ്നാട്ടിൽ ആത്മീയ സംഘടനയുടെ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം. 'തമിഴ്നാട്ടിൽ ചിലർ സ്വയം യുക്തിവാദികൾ എന്ന് വിളിക്കുന്നു. ഗുരുവിനെ ദൈവത്തിന്റെ രൂപമായി കാണുന്ന ഞങ്ങളെ വിഡ്ഢികളെന്നും മര്യാദയില്ലാത്തവരെന്നും ക്രൂരന്മാരെന്നും അവർ വിളിക്കുന്നു. അങ്ങനെ പറയുന്നവർ വിഡ്ഢികളും മര്യാദയില്ലാത്തവരും ക്രൂരന്മാരുമാണെന്ന് ഞാൻ പറയും' ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ പറഞ്ഞു.
അടുത്തിടെ തമിഴ്‌നാട്ടിലെ തിരുപ്പറംകുണ്ഡ്രത്തിലെ ചരിത്രപ്രസിദ്ധമായ ദർഗയ്ക്ക് സമീപമുള്ള കൽസ്തംഭത്തിൽ കാർത്തിക ദീപം തെളിയിക്കാൻ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ അനുമതി നൽകിയതും വിവാദമായിരുന്നു. തമിഴ്‌നാട് സർക്കാർ ഈ വിധിക്കെതിരെ രംഗത്തെത്തുകയും പക്ഷപാതം, ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ ഡിഎംകെയുടെ നേതൃത്വത്തിൽ ഇംപീച്ച്‌മെന്റ് നടപടികളും തുടങ്ങിയിരുന്നു. രാജ്യത്തിന്‍റെ മതേര കാഴ്ചപ്പാടിന് വിഘാതമാവുന്ന നടപടികളാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.