ന്യൂഡൽഹി: സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില വർധന ആശങ്കാജനകമല്ലെന്നും സാഹചര്യങ്ങൾ സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ആഭ്യന്ത്ര വിപണിയിൽ സ്വർണത്തിനും വെള്ളിക്കും ആവശ്യക്കാരേതിയത് 'സീസണൽ' ആണെന്നും അവർ കൂട്ടിച്ചേർത്തു. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർമാരുമായുള്ള ബജറ്റിന് ശേഷമുള്ള പതിവ് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. വിപണിയിലെത്തുന്ന ഭൂരിഭാഗം സ്വർണ്ണവും ഇറക്കുമതി ചെയ്യുന്നതാണ്. നമ്മൾ ഇറക്കുമതിയെ ആശ്രയിക്കുന്ന ഒരു രാജ്യമാണ്; നടപടികൾ സ്വീകരിച്ചിട്ടുണ്ട്, പക്ഷേ അവ പര്യാപ്തമല്ല."
റിസർവ്വ് ബാങ്കും ഈ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. 'ഇന്ന് മിക്ക രാജ്യങ്ങളും, പ്രത്യേകിച്ച് കേന്ദ്ര ബാങ്കുകൾ, സ്വർണ്ണവും വെള്ളിയും വാങ്ങുന്നുണ്ട്. കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ കാരണമാണ് അന്താരാഷ്ട്ര വിപണിയിലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില വർധിച്ചും കുറഞ്ഞും വരുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.