അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ നിയന്ത്രണം വിട്ട പിക്അപ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. തിങ്കളാഴ്ച നടന്ന അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ധരണി താലൂക്കിലെ ശിവാഴിരിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള റാണിഗാവ് ഘട്ട് മേഖലയിൽ വെച്ചാണ് വാന്‍ അപകടത്തിൽപെട്ടത്. കുന്നിന്‍ പ്രദേശത്തെ ഇടുങ്ങിയ റോഡിൽ നിന്നും വാഹനം ആഴമുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ച് അഞ്ച് പേർ മരണപ്പെട്ടു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ പരിക്കേറ്റവർ ധരണി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടന്നതിന് പിന്നാലെ പോലീസും പ്രാദേശികഭരണകൂടവും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഇടുങ്ങിയ റോഡും മലയിടുക്കിന്‍റെ ആഴവും ദൗത്യസംഘത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.