ന്യൂഡൽഹി: ട്രെയിൻ യാത്രടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. ഇന്ന് പുലർച്ചെ 12 മണിമുതലാണ് പുതിയ നിരക്ക് ഈടാക്കിത്തുടങ്ങിയത്. ടിക്കറ്റ് തുക വർധിപ്പിച്ചതിലൂടെ യാത്രക്കാരിൽനിന്ന് 600 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
215 കിലോ മീറ്ററിൽ കൂടുതലുള്ള യാത്രക്കാണ് ടിക്കറ്റ് നിരക്ക് വർധനയുണ്ടാവുക. പാസഞ്ചർ ട്രെയിനുകളിൽ ഒരു പൈസയും മെയിൽ/എക്സ്പ്രസ് നോൺ എ.സി, എ.സി കോച്ചുകളിലെ യാത്രകൾക്ക് കിലോ മീറ്ററിന് രണ്ട് പൈസയുമാവും വർധന.
നോൺ എ.സി കോച്ചിൽ 500 കിലോ മീറ്റർ യാത്ര ചെയ്യുന്നവർ 10 രൂപ അധികമായി നൽകണം. സബർബൻ, സീസൺ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിട്ടില്ല. നടത്തിപ്പ് ചെലവ് വർധിച്ചതിനാലാണ് ഇപ്പോൾ ചാർജ് കൂട്ടുന്നതെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.
ഈ സാമ്പത്തിക വർഷത്തിൽ, ആറു മാസത്തിനകം രണ്ടാം തവയാണ് നിരക്കുയർത്തുന്നത്. കഴിഞ്ഞ ജൂലൈയിൽ നിരക്ക് വർധിപ്പിച്ച റെയിൽവേ പാർലമെന്‍റിന്‍റെ ബജറ്റ് സെഷൻ തുടങ്ങും മുമ്പേയാണ് അധികബാധ്യത ചുമത്തിയത്. ജൂലൈ വർധനയിൽ കിലോമീറ്റർ ഒന്നിന് ജനറൽ ടിക്കറ്റിൽ ഒരുപൈസയും മെയിൽ-എക്സ്പ്രസുകളിലെ നോൺ എ.സി കോച്ചുകളിലും എല്ലാ ട്രെയിനുകളിലെയും എ.സി കോച്ചുകളിലും രണ്ടു പൈസയും വർധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.