റെയിൽവേ കൈക്കൂലി റാക്കറ്റ്: ഉദ്യോഗസ്ഥർ അറസ്റ്റിൽ

ന്യൂഡൽഹി: കിഴക്ക്-മധ്യ റെയിൽവേയിൽ ചരക്കുറാക്കുകൾ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥ റാക്കറ്റ് സി.ബി.ഐ തകർത്തു.

മൂന്നു റെയിൽവേ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചീഫ് ഫ്രൈറ്റ് ഓഫിസർമാരായ സഞ്ജയ് കുമാർ, രൂപേഷ് കുമാർ, സചിൻ മിശ്ര എന്നിവരാണ് പിടിയിലായത്.

ഇവരിൽനിന്ന് 46.50 ലക്ഷം രൂപയും കണ്ടെടുത്തു. റെയിൽവേ ചരക്ക് ട്രെയ്നുകളിലെ ചരക്കുറാക്കുകൾ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്നവരാണ് ഈ ഉദ്യോഗസ്ഥരെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് വ്യാപാരി നവാൽ ലദ്ദ, മനോജ് കുമാർ ഷാ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Railway Bribery Racket: Officials Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.