ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന് റെയിൽവേ ബോർഡിന്റെ അനുമതി; സർവീസുകൾ ഉടൻ ആരംഭിക്കും

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സർവീസിന് റെയിൽവേ ബോർഡ് ഔദ്യോഗികമായി അനുമതി നൽകി. രാജ്യത്തെ ഹരിത ഊർജ രംഗത്ത് വലിയൊരു നാഴികക്കല്ലാകുന്ന ഈ ട്രെയിൻ ഉടൻ തന്നെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ ആദ്യ ഘട്ടത്തിൽ പത്ത് കോച്ചുകളുള്ള ഒരു ഹൈഡ്രജൻ ട്രെയിൻ സെറ്റായിരിക്കും സർവീസിന് ഇറക്കുക.

ഈ അത്യാധുനിക ട്രെയിൻ ഹരിയാനയിലെ ജിന്ദ് - സോണിപത് റൂട്ടിലായിരിക്കും ഓടുക. ഡൽഹി ഡിവിഷന്റെ കീഴിൽ വരുന്ന ഈ പാതയിൽ മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിൻ സഞ്ചരിക്കുക. പരിസ്ഥിതി മലിനീകരണം പൂർണ്ണമായും ഒഴിവാക്കുന്ന 1200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.

Tags:    
News Summary - Railway Board approves India's first hydrogen train; service to begin soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.