മുംബൈയിലെ പാർലെ-ജി കമ്പനിയുടെ ഓഫിസുകളിൽ റെയ്ഡ്

മുംബൈ: രാജ്യത്തെ പ്രമുഖ ബിസ്കറ്റ് നിർമാണ വിതരണ കമ്പനിയായ പാർലെ-ജിയുടെ വിവിധ ഓഫിസുകളിലും ഫാക്ടറികളിലും റെയ്ഡ് നടത്തി.

ആദായനികുതി വകുപ്പിന്റെ വിദേശ ആസ്തി യൂനിറ്റും മുംബൈയിലെ ആദായനികുതി അന്വേഷണ വിഭാഗവും ചേർന്നാണ് റെയ്ഡ് നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ മുതൽ മുംബൈയിലെ കമ്പനിയുടെ പല ഓഫിസുകളിലും റെയ്ഡ് തുടരുന്നുവെന്നാണ് റിപ്പോർട്ട്. പാർലെ-ജി, മൊണാക്കോ തുടങ്ങിയ ബ്രാൻഡുകളിൽ ബിസ്‌ക്കറ്റുകൾ വിൽക്കുന്ന മുൻനിര സ്ഥാപനമാണ് പാർലെ ഗ്രൂപ്പ്.

എന്നാൽ റെയ്ഡിന്റെ കാരണം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കമ്പനിയുടെ രേഖകൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ലാഭം 1,606.95 കോടി രൂപയാണ്. ഇത് 2023 സാമ്പത്തിക വർഷത്തിൽ 743.66 കോടി രൂപയായിരുന്നു.

Tags:    
News Summary - Raids at Parle-G company offices in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.