ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലുപ്രസാദ്, ഭാര്യ റബ്റി ദേവി, മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി എന്നിവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിനു പിന്നാലെ ലാലുവിെൻറ മകളും എം.പിയുമായ മിസ ഭാരതിയുടെ ഡൽഹിയിലെ ഫാംഹൗസുകളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ മിന്നൽ പരിശോധന.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് മിസ ഭാരതിക്കും മറ്റുമെതിരായ റെയ്ഡ് നടന്നത്. ശനിയാഴ്ച പുലർച്ചെയാണ് ഡൽഹിയിലെ സൈനിക് ഫാംസ്, ബിജ്വാസൻ, ഘിതോർണി എന്നീ ഫാംഹൗസുകളിൽ എൻഫോഴ്സ്മെൻറ് വിഭാഗം എത്തിയത്. മിസ ഭാരതി, ഭർത്താവ് ശൈലേഷ്കുമാർ, മിഷേൽ പ്രിേൻറഴ്സ് ആൻഡ് പാക്കേഴ്സ് കമ്പനി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഫാംഹൗസുകൾ. അവ നേരേത്തതന്നെ നിരീക്ഷണത്തിലായിരുന്നുവെന്നും പിന്നീട് വീണ്ടും പരിശോധന നടക്കുമെന്നും എൻഫോഴ്സ്മെൻറ് അധികൃതർ വിശദീകരിച്ചു.ബിനാമി കമ്പനികളുണ്ടാക്കി കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിെച്ചന്ന കേസിൽ അറസ്റ്റിലായ സുരേന്ദ്രകുമാർ ജെയിൻ, വീരേന്ദ്ര ജെയിൻ എന്നിവർക്കെതിരെയാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇരുവരും സഹോദരന്മാരാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രണ്ടുപേരെയും നേരേത്ത എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്തിരുന്നു.
അവരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലൊന്നാണ് മിഷേൽ പ്രിേൻറഴ്സ് ആൻഡ് പാക്കേഴ്സ് കമ്പനി. മുമ്പ് മിസ ഭാരതിയും ഭർത്താവും കമ്പനിയുടെ ഡയറക്ടർമാരായിരുന്നു. കമ്പനിയുടെ 1.20 ലക്ഷം ഒാഹരികൾ 2007-08ൽ 100 രൂപ വീതം വിലയിട്ട് നാല് ബിനാമി കമ്പനികളായ ശാലിനി ഹോൾഡിങ് ലിമിറ്റഡ്, അഡ്ഫിൻ ക്യാപിറ്റൽ സർവിസസ്, മണിമാല ഡൽഹി പ്രോപ്പർട്ടീസ്, ഡയമണ്ട് വിനിമയ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ വാങ്ങി. ഇൗ ഷെയറുകൾ 10 രൂപ വീതം വിലക്ക് മിസ ഭാരതി പിന്നീട് തിരിച്ചുവാങ്ങി. മിസ ഭാരതിയുമായി പരിചയമുള്ള ചാർേട്ടഡ് അക്കൗണ്ടൻറ് രാജേഷ് അഗർവാളിനെയും എൻഫോഴ്സ്മെൻറ് വിഭാഗം നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. മിഷേൽ കമ്പനിയുടെ 60 ലക്ഷം രൂപയോളം കള്ളപ്പണം സൂക്ഷിക്കാൻ സൗകര്യം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.