പ്രതീകാത്മക ചിത്രം

വിദേശ മെഡിക്കൽ ബിരുദക്കാർക്ക് ആശ്വാസം; നോൺ ടീച്ചിങ് ആശുപത്രികളിൽ ഇന്‍റേൺഷിപ്പിന് അനുമതി നീട്ടി

ന്യൂഡൽഹി: അംഗീകൃത നോൺ ടീച്ചിങ് ആശുപത്രികളിലെ നിർബന്ധിത റൊട്ടേറ്റിങ് മെഡിക്കൽ ഇന്‍റേൺഷിപ് 2028 മേയ് വരെ നീട്ടി ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി). വിദേശ മെഡിക്കൽ ബിരുദധാരികൾക്കും ഇന്‍റേൺഷിപ് സീറ്റുകളുടെ അപര്യാപ്തതയിൽ വലയുന്ന സംസ്ഥാനങ്ങൾക്കും ആശ്വാസമാണ് തീരുമാനം.

ഇന്‍റേൺഷിപ് സ്ലോട്ടുകളുടെ ലഭ്യതക്കുറവിന്‍റെ സമ്മർദം നേരിടുന്ന സംസ്ഥാന സർക്കാറുകൾ, മെഡിക്കൽ വിദ്യാഭ്യാസ, സംസ്ഥാന മെഡിക്കൽ കൗൺസിൽ ഡയറക്‌ടർമാർ എന്നിവരുടെ ഭാഗത്തുനിന്നുള്ള അഭ്യർഥന മാനിച്ചാണ് 2026 മേയ് വരെ ഉണ്ടായിരുന്ന കാലാവധി നീട്ടിയത്.

വിവിധ സംസ്ഥാനങ്ങളിൽ ഇന്‍റേൺഷിപ് അവസരങ്ങൾ കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് ആശ്വാസമേകുന്നതാണ് എൻ.എം.സിയുടെ തീരുമാനം. ഇന്‍റേൺഷിപ് സീറ്റുകളുടെ അലോട്ട്‍മെന്‍റിലെ കാലതാമസം, സംസ്ഥാന മെഡിക്കൽ കൗൺസിലുകളും എൻ.എം.സിയും തമ്മിലുള്ള ആശയവിനിമയമില്ലായ്‌മ, ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും അംഗീകാര കാര്യത്തിൽ തീർപ്പാകാത്ത സാഹചര്യം മുതലായ കാര്യങ്ങളിൽ വിദേശ മെഡിക്കൽ ബിരുദക്കാർ ആവർത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Tags:    
News Summary - Relief for foreign medical graduates; Permission extended for internships in non-teaching hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.