Posted On
date_range Updated On
date_range പ്രിയങ്കയുടെ മകൾക്കൊപ്പമുള്ള രാഹുലിന്‍റെ ചിത്രം; വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ്
ചെന്നൈ: പ്രിയങ്ക ഗാന്ധിയുടെ മകൾക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് ട്വിറ്ററിൽ അപകീർത്തികരമായ പരാമർശം നടത്തി ബി.ജെ.പി നേതാവ്. ബി.ജെ.പിയുടെ തമിഴ്നാട് ഐ.ടി സെൽ തലവൻ നിർമൽ കുമാറാണ് വിവാദ പ്രസ്താവന നടത്തി വെട്ടിലായത്.
കുട്ടികളുടെ കൈയിലെ മൈലാഞ്ചിയിൽ തൊട്ടുകളിക്കുന്ന പപ്പുവിനൊപ്പം യാത്ര ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത് പോലും പാപമാണെന്നാണ് ബി.ജെ.പി നേതാവിന്‍റെ ട്വീറ്റ്.
ഭാരത് ജോഡോ യാത്രയെ പരിഹസിക്കുന്നതിന് രാഹുൽ ഗാന്ധി അനന്തരവൾ മീര വാധ്രക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് ബി.ജെ.പി നേതാവ് നടത്തിയ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ സംഭവം വിവാദമായതോടെ തന്‍റെ ട്വീറ്റ് തെറ്റിദ്ധരിക്കപ്പെട്ടതാകാമെന്ന് പറഞ്ഞ് നിർമൽ കുമാർ രംഗത്തെത്തുകയും പിന്നീട് ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.