മോദിയുടെ ശ്രദ്ധ സ്വന്തം പ്രതിച്ഛായ കൂട്ടുന്നതിൽ -രാഹുൽ ഗാന്ധി

ന്യൂഡൽഹി: മോദി സ്വന്തം പ്രതിച്ഛായ പടുത്തുയർത്താനുള്ള ബദ്ധപ്പാടിലാണെന്നും ഒരാളുടെ കാഴ്ചപ്പാട് ദേശീയ കാഴ്ചപ്പാടിന് പകരമാവില്ലെന്നും രാഹുൽ ഗാന്ധി എം.പി. മോദിക്ക് രാജ്യപുരോഗതിയുമായി ബന്ധപ്പെട്ട് കൃത്യമായ കാഴ്ചപ്പാട് ഇല്ല. അതു കൊണ്ടാണ് ചൈന ഇന്ത്യയോട് ഇങ്ങനെ ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു. തന്‍റെ  ട്വീറ്റിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. 

പ്രധാനമന്ത്രി എതിർപക്ഷത്തുള്ള ആളാണെന്നറിയാം. അദ്ദേഹത്തിന് രാജ്യത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടില്ല. ദുരാരോപണം ഉന്നയിക്കുന്നതിലും വെറും വാക്ക് പറയുന്നതിലും ആണ് ശ്രദ്ധയെന്നും രാഹുൽ പറഞ്ഞു. ചൈനയെ നേരിടാനുള്ള ആഗോള കാഴ്ചപ്പാട് ഇന്ത്യക്ക് ഉണ്ടാവേണ്ടതുണ്ട്. എല്ലാത്തിനും ഒരാൾ എന്നത് ദേശീയ കാഴ്ചപ്പാടിന് യോജിച്ചതല്ലെന്നും 2 മിനിറ്റ് വിഡിയോയിൽ പറയുന്നു.

ചൈനയോട് ഇടപഴകാൻ മാനസിക കരുത്ത് വേണം. അതുണ്ടായാൽ ഉദ്ദേശിക്കുന്ന കാര്യം നേടാനാവും. ചൈനയുമായുള്ള സാഹചര്യങ്ങളെ ആഗോള കാഴ്ചപ്പാടിൽ വേണം നേരിടാൻ. നമ്മുടെ ചിന്താ രീതിയിൽ മാറ്റം വേണം. വലിയ അവസരങ്ങളാണ് നമ്മൾക്ക് നഷ്ടപ്പെട്ടത്. നമുക്ക് വലുതായി ചിന്തിക്കാൻ കഴിയുന്നില്ല. നമ്മുടെ ശ്രദ്ദ മുഴുവൻ  ആഭ്യന്തര പ്രശ്നം പരിഹരിക്കുന്നതിലാണ്. രാഷ്ട്രീയത്തിന്‍റെ പേരിൽ നമ്മൾ ഇപ്പോഴും പോരടിച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

Tags:    
News Summary - Rahul's jibe at Modi: One man's vision cannot be a substitute for a national vision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.