രാഹുൽ ഗാന്ധിയുടെ അയോഗ്യത പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ചിദംബരം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം.

രാഹുൽ ഗാന്ധിക്കെതിരായ നടപടിയെ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'യെന്നാണ് കോൺഗ്രസ് നേതാവ് വിശേഷിപ്പിച്ചത്. രാഹുലിന്‍റെ അയോഗ്യത കോൺഗ്രസ് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഇത് പാർട്ടിക്ക് കൂടുതൽ സാധ്യത നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി.ജെ.പി കോൺഗ്രസിനെ പ്രധാനലക്ഷ്യമാക്കി പുറത്താക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ മറ്റ് പ്രാദേശിക പാർട്ടികളെ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാമെന്ന് അവർ പ്രതീക്ഷിക്കുന്നു. എന്നാൽ കോൺഗ്രസിനെ ഇല്ലാതാക്കാൻ അവർക്ക് സാധിക്കില്ല. പ്രാദേശിക പാർട്ടികൾ ബി.ജെ.പിക്കെതിരെ പോരാടുക തന്നെ ചെയ്യും"- ചിദംബരം പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചു. സമരത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും സമരവുമായി മുന്നോട്ട് പോകാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.

Tags:    
News Summary - Rahul's disqualification will 'put in more steel' in Congress: P Chidambaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.