നീറ്റ് അപേക്ഷകരുടെ വിവരങ്ങൾ ചോർന്നത്​ അന്വേഷിക്കണം -സി.ബി.എസ്​.ഇക്ക്​ രാഹുലി​െൻറ കത്ത്​ 

ന്യൂഡൽഹി: നീറ്റ്​ പരീക്ഷക്ക്​ അപേക്ഷിച്ച വിദ്യാർഥികളുടെ വ്യക്​തിഗത വിവരങ്ങൾ ചോർന്നുവെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്​ കോൺഗ്രസ്​ ​അധ്യക്ഷൻ രാഹുൽ ഗാന്ധി സി.ബി.എസ്​.ഇക്ക്​ കത്തയച്ചു. 

സി.ബി.എസ്​.ഇ മേധാവി അനിത കർവാളിനാണ്​ കത്തെഴുതിയത്​. ഇൗ വർഷം നീറ്റ്​ എഴുതിയ വിദ്യാർഥികളിൽ രണ്ടുലക്ഷം പേരുടെ വ്യക്​തിവിവരങ്ങൾ ഒരു വെബ്​സൈറ്റിൽ ലഭ്യമാണെന്ന്​ ആരോപണമുയർന്നിട്ടുണ്ട്​. ഇത്രയും വ്യക്​തി വിവരങ്ങളുടെ ചോർച്ച ഞെട്ടിപ്പിക്കുന്നതാണ്​. രാജ്യത്താകമാനമുള്ള ഉദ്യോഗാർഥികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വീഴ്​ച വരുത്തിയത്​ അംഗീകരിക്കാനാവില്ല. വ്യക്​തി വിവരങ്ങൾ സംരക്ഷിക്കാൻ കഴിയാത്ത സി.ബി.എസ്​.ഇയുടെ പരീക്ഷാ നടത്തിപ്പിനെതിരെയും ചോദ്യം ഉയരും. അതിനാൽ വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്​തമായ നടപടി സ്വീകരിക്കണം -​ രാഹുൽ ആവശ്യ​െപ്പട്ടു. 

ഇൗ വർഷം മെയ്​ ഏഴിന്​ നടന്ന നീറ്റ്​ പരീക്ഷ 13ലക്ഷം വിദ്യാർഥികളാണ്​ എഴുതിയത്​. രാജ്യത്താകമാനമുള്ള മെഡിക്കൽ, ദന്തൽ കോളജുകളിൽ പ്രവേശനം ലഭിക്കാനായാണ്​ പരീക്ഷ നടത്തുന്നത്​. 

Tags:    
News Summary - Rahul seeks probe in NEET data leak - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.