രാഹുൽ നവീൻ ഇ.ഡി മേധാവി

ന്യൂഡൽഹി: രാഹുൽ നവീനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചുമതലയുള്ള ഡയറക്ടറായി നിയമിച്ചു. സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് നിയമനം. സ്ഥിരം ഡയറക്ടറെ നിയമിക്കുന്നത് വരെ രാഹുൽ നവീൻ ചുമതലയിൽ തുടരും.

1993 ബാച്ച് ഇന്ത്യൻ റവന്യൂ സർവിസ് ഉദ്യോഗസ്ഥനായ നവിൻ നിലവിൽ ഇ.ഡിയുടെ സ്‌പെഷൽ ഡയറക്ടറാണ്. മിശ്രയുടെ കാലാവധി സെപ്റ്റംബർ 15 വരെ സുപ്രീംകോടതി നീട്ടിനൽകിയിരുന്നെങ്കിലും ഇനിയും നീട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Rahul Navin appointed in-charge director of Enforcement Directorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.