നിരോധിച്ചത് സർക്കാറിന്റെ പ്രവർത്തനങ്ങളെ കൃത്യമായി വിവരിക്കുന്ന വാക്കുകൾ; പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: സർക്കാറിന്റെ പ്രവർത്തനങ്ങളെ കൃത്യമായി വിവരിക്കുന്ന വാക്കുകളാണ് പാർലമെന്റിൽ നിരോധിച്ചതെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. 'Unparliamentary' എന്ന വാക്കിന്റെ അർഥം എഡിറ്റ് ചെയ്താണ് രാഹുൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഇതാണ് പുതിയ ഇന്ത്യയുടെ ഡിക്ഷ്ണറിയെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരൻ, സ്വേച്ഛാധിപതി, മുതലക്കണ്ണീർ, അരാജകവാദി, മന്ദബുദ്ധി, കുരങ്ങൻ, കോവിഡ് വാഹകൻ, കഴിവില്ലാത്തവൻ, കുറ്റവാളി, ഗുണ്ടായിസം, നാടകം, കാപട്യം, കരിദിനം, ഗുണ്ട, നാട്യം, ശകുനി ഉൾപ്പെടെയുള്ള വാക്കുകളാണ് 'അൺപാർലമെന്ററി' എന്ന പേരിൽ വിലക്കിയത്. നരേന്ദ്ര മോദി സർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷം സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകൾക്കാണ് തടയിട്ടതെന്നാണ് പ്രധാന ആക്ഷേപം ഉയർന്നിരുന്നു.

തിങ്കളാഴ്ച ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിന് മുന്നോടിയായി ലോക്സഭ സെക്രട്ടേറിയേറ്റാണ് വിലക്കുള്ള വാക്കുകളുടെ പട്ടിക പുറത്തിറക്കിയത്. പാര്‍ലമെന്‍റിലെ ചര്‍ച്ചക്കിടെ ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളിൽനിന്ന് നീക്കംചെയ്യാനും നിർദേശമുണ്ട്. രാജ്യസഭ ചെയർമാനും ലോക്‌സഭ സ്പീക്കറുമാണ് ഇതിൽ തീരുമാനമെടുക്കുക.


Tags:    
News Summary - Rahul Gandhi's Definition Of "Unparliamentary" And A Dig At PM Amid Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.