ന്യൂഡൽഹി: വയനാട് മണ്ഡലത്തിെൻറ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ നേരി ട്ടു മനസ്സിലാക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പാർലമെൻറ് സമ്മേളനത്തിനുശേ ഷം വയനാട്ടിലെത്തും. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ രാത്രികാല വാഹന ഗതാഗത നി രോധനം മൂലമുള്ള പ്രശ്നങ്ങൾ വിലയിരുത്തി ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ഡൽഹിയി ൽ നടന്ന ‘വയനാട് ചർച്ച’യിൽ രാഹുൽ വ്യക്തമാക്കി.
വയനാട് ലോക്സഭ സീറ്റിെൻറ പരിധിയിൽ വരുന്ന വിവിധ അസംബ്ലി മണ്ഡലങ്ങളിലെ യു.ഡി.എഫ് നേതാക്കളുമായാണ് രാഹുൽ ചർച്ച നടത്തിയത്. മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കുന്നതിന് ആവശ്യമായ ഉപദേശനിർദേശങ്ങൾ തേടിയാണ് രാഹുൽ യോഗം വിളിച്ചത്.
മുൻമന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, പി.കെ. ജയലക്ഷ്മി, എം.എൽ.എമാരായ എ.പി. അനിൽ കുമാർ, പി.കെ. ബഷീർ, െഎ.സി. ബാലകൃഷ്ണൻ, കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് പി.പി.എ കരീം, കെ.സി. റോസക്കുട്ടി തുടങ്ങിയവരാണ് യോഗത്തിൽ പെങ്കടുത്തത്. ഒാരോ നിയമസഭ മണ്ഡലവും വേർതിരിച്ച് വെവ്വേറെയായിരുന്നു ചർച്ച. എ.െഎ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവരും ഉണ്ടായിരുന്നു.
വയനാടിെൻറ കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽപെടുത്തേണ്ടതും പാർലമെൻറിൽ ഉന്നയിക്കേണ്ടതുമായ വിവിധ വിഷയങ്ങൾ രാഹുൽ ചോദിച്ചറിഞ്ഞു. ജനകീയ പ്രശ്നങ്ങൾ ഗൗരവമായെടുത്ത് സമയബന്ധിതമായി ഇടപെടുമെന്നാണ് രാഹുൽ വയനാട്ടിൽനിന്ന് എത്തിയ നേതാക്കൾക്കു നൽകിയ ഉറപ്പ്.
സ്പെഷാലിറ്റി ആശുപത്രി, നഞ്ചേങ്കാട് റെയിൽപാത, ബദൽ റോഡുകൾ, തുരങ്ക റോഡ്, കർഷക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. വലിയ ഇടവേളകൾ ഇല്ലാതെ മണ്ഡല സന്ദർശനം നടത്തണമെന്ന് നേതാക്കൾ രാഹുലിനോട് അഭ്യർഥിച്ചു. പാർട്ടി അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന ആവശ്യവും ഉയർന്നു. മറ്റു വിഷയങ്ങളിലേക്കു പോകാതെ വയനാട്ടിലെ കാര്യങ്ങളിൽ മാത്രം ഉൗന്നി സംസാരിച്ചതിനെ രാഹുൽ പ്രത്യേകമായി അഭിനന്ദിച്ചുവെന്ന് പെങ്കടുത്ത നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.