രാഹുൽ ഗാന്ധി ശൃംഗേരി ക്ഷേത്രം സന്ദർശിച്ച​​ു

മംഗളൂരു:കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി  ചിക്കമംഗളൂരു മണ്ഡലത്തിലെ ശൃംഗേരി ശാരദാംബ ക്ഷേത്രം സന്ദർശിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും കർണാടക ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിയും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രാചാരപ്രകാരം വെള്ള വസ്​ത്രം ധരിച്ചായിരുന്നു രാഹുലി​​​െൻറ ക്ഷേത്രദർശനം. 

ശൃംഗേരി മഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യയിൽ നിന്ന് രാഹുൽ ആശീർവ്വാദം സ്വീകരിച്ചു.ചിക്കമംഗളൂരു വേദപാഠാശാല വിദ്യാർഥികളുമായി അദ്ദേഹം സംവദിച്ചു. അടിയന്തിരാവസ്ഥയെത്തുടർന്ന് 1978ൽ  മുത്തശ്ശി ഇന്ദിര ഗാന്ധി ലോക്സഭയിലേക്ക് ജനവിധി തേടി പാർട്ടിയിൽ വിഭാഗീയതക്ക് വഴിതുറന്ന  മണ്ഡലമാണ്​ ചിക്കമംഗളൂരു. മണ്ഡലത്തിൽ നടന്ന കോൺഗ്രസ് പൊതുയോഗത്തിലും രാഹുൽ പ്രസംഗിച്ചു.
ചൊവ്വാഴ്ച രാത്രി മംഗളൂരു ഗോകർണ്ണനാഥ ക്ഷേത്രം,ഉള്ളാൾ ദർഗ്ഗ,റൊസാറിയോസ് ദേവാലയം എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തിയിരുന്നു.

Tags:    
News Summary - Rahul Gandhi visited Sringeri Temple - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.