ഡൽഹിയിൽ കനത്ത സുരക്ഷ; അക്ബർ റോഡ് അടച്ചു, നിരോധനാജ്ഞ

ന്യൂഡൽഹി: ​നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകും. ഇതോടനുബന്ധിച്ച് നഗരത്തിൽ മെഗാ സത്യാഗ്രഹ പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ് പദ്ധതിയിട്ടിരുന്നു. എന്നാൽ റാലിക്ക് പൊലീസ് അനുമതി നൽകിയില്ല.

പാർട്ടി ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് അന്വേഷണ ഏജൻസിയുടെ ഓഫീസിലേക്കായിരുന്നു മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നത്. ഇ.ഡി. ഓഫീസിനു മുന്നിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, ഇ.ഡി ഓഫീസിനു മുന്നിൽ ഇന്ന് രാവിലെ മുതൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട്‌ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എ.ഐ.സി.സിയിലേക്കുള്ള മുഴുവൻ റോഡുകളും അടച്ചു. ഡൽഹി പൊലീസിന് പുറമെ കേന്ദ്രസേനയെയും വിന്യസിച്ചു. എ.ഐ.സി.സി ഓഫീസ് പരിസര പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയ വേട്ടയാണ് കേസെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ കോൺഗ്രസ് നാടകം കളിക്കുകയാണെന്ന് ബി.ജെ.പിയും ആരോപിച്ചു.

Tags:    
News Summary - Rahul Gandhi to appear before ED today; Heavy security in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.