Posted On
date_range Updated On
date_range മോദിയുടേത് കാതലായ വിഷയങ്ങളിൽനിന്നുള്ള ശ്രദ്ധതിരിക്കൽ -രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ നടത്തിയ പ്രസംഗം കാതലായ വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്ക ാനാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
മോദി സംസാരിച്ചത് കോൺഗ്രസിനെ കുറിച്ചും െനഹ്റുവിനെ കുറിച്ചും പാക്കിസ്ഥാനെ കുറിച്ചുമാണ്. രാജ്യം നേരിടുന്ന വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. പ്രധാനമന്ത്രി മോദിയോട് പലതവണ അതേകുറിച്ച് ചോദിച്ചു. പക്ഷേ, അതേക്കുറിച്ച് ഒരു വാക്കുപോലും പറയാൻ അദ്ദേഹം തയാറായില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മുമ്പ് ധനകാര്യ മന്ത്രിയും നീണ്ട പ്രസംഗം നടത്തിയിരുന്നു. പക്ഷേ, അവരും തൊഴിലില്ലായ്മയെ കുറിച്ച് ഒരു വാക്കും പറഞ്ഞില്ല. ലോക്സഭ പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനവും പരിഹാസവും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.