വ്യാപക പരിശോധന അനിവാര്യം; റാപ്പിഡ് ടെസ്​റ്റിങ് കിറ്റുകൾ വാങ്ങാൻ വൈകുന്നതിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡ് -19നെ പ്രതിരോധിക്കാൻ വ്യാപക പരിശോധന അനിവാര്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റാപ്പിഡ് ട െസ്​റ്റിങ് കിറ്റുകൾ വാങ്ങുന്നതിൽ കാലതാമസം വരുത്തുന്നതിൽ അദ്ദേഹം സർക്കാറിനെ വിമർശിച്ചു.

‘പത്ത് ലക്ഷം ഇന് ത്യക്കാരിൽ 149 പേർ എന്ന നിലയിലാണ് ഇവിടെ പരിശോധന നടക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യ ഇപ്പോൾ ലാവോസ് (157), നൈജർ (182), ഹോണ്ട ുറാസ് (162) എന്നിവർക്കൊപ്പമാണ്. വൈറസിനെതിരായ പോരാട്ടത്തിൽ വലിയ തോതിലുള്ള പരിശോധനകൾ പ്രധാനമാണ്. നിലവിൽ നമ്മൾ കളിയിൽ എങ്ങുമെത്തിയിട്ടില്ല’ - രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ഏപ്രിൽ അഞ്ചിനും പത്തിനും ഇടയിൽ രാജ്യത്ത് എത്തേണ്ടിയിരുന്ന റാപ്പിഡ് ടെസ്​റ്റിങ് കിറ്റുകൾ ഏപ്രിൽ 15നകം എത്തുമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് തിങ്കളാഴ്ച പറഞ്ഞത്. ഇതിനെ തുടർന്നാണ് വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്.

അതിനിടെ, വൻ തോതിലുള്ള പരിശോധന നടത്തിയാലേ ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൻെറ യഥാർഥ ചിത്രം വെളിയിൽ വരികയുള്ളൂവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു.

ഉത്തർപ്രദേശിൽ വ്യാപക പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗിആദിത്യനാഥിന് താൻ കത്തയച്ചതായും അവർ ട്വീറ്റ് ചെയ്തു. ഉത്തർപ്രദേശിൽ അഞ്ച് പേർ മരിച്ച ശേഷമാണ് അവരുടെ പരിശോധന റിപ്പോർട്ട് വന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

Tags:    
News Summary - Rahul Gandhi Slams Centre On Coronavirus Testing -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.