ഡൽഹിയിൽ ആം ആദ്മിയുമായി സഖ്യമില്ലെന്ന്​ രാഹുൽ

ന്യൂഡൽഹി: ബി.ജെ.പിയെ പരാജ​യപ്പെടുത്താൻ ഡൽഹിയിൽ ആം ആദ്​മി പാർട്ടിയുമായി സഖ്യം വേണ്ടെന്ന നിലപാട്​ വ്യക്തമാക്ക ി കോൺഗ്രസ്​ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും. സംസ്​ഥാനത്തെ ഏഴ്​ മണ്ഡലങ്ങളിലും ഒറ്റക്ക്​ മത്സരിക്കുമെന്ന്​ തിങ ്കളാഴ്​ച ബൂത്ത് ​കമ്മിറ്റി പ്രവർത്തകരുടെ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

ആം ആദ്​മി പാർട്ടിയുമായുള്ള സഖ്യത ്തിൽ ഡൽഹി പ്രദേശ്​ കോൺഗ്രസ്​ കമ്മിറ്റി അധ്യക്ഷ ഷീല ദീക്ഷിത്​ നിലപാട്​ മയപ്പെടുത്തിയതായി വാർത്തകൾ പുറത്തുവന്നതിന്​ പിന്നാലെയാണ്​ രാഹുലി​​െൻറ പ്രസ്​താവന. കോൺ​​ഗ്രസുമായി ഇനി ചർച്ചയില്ലെന്നും ഏഴ്​ മണ്ഡലത്തിലും ഒറ്റക്ക്​ മത്സരിക്കുമെന്നും ആം ആദ്​മി പാർട്ടി നേതാവ്​ ഗോപാൽ റായിയും തിങ്കളാഴ്​ച പ്രതികരിച്ചു.

സഖ്യത്തിന്​ തയാറായി ആം ആദ്​മി പാർട്ടി പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാൽ, സഖ്യത്തിനെതിരെ ഡൽഹി പ്രദേശ്​ കോൺഗ്രസ്​ കമ്മിറ്റി കടുത്ത നിലപാട്​ സീകരിച്ചു. ഇതിനിടെ, ​ ഡൽഹി ഘടകം അധ്യക്ഷ ഷീല ദീക്ഷിതിനെ സോണിയ ഗാന്ധി വസതിയിലേക്ക്​ വിളിപ്പിച്ചതോടെ സഖ്യസാധ്യത വാർത്തകൾ വീണ്ടും ഉയർന്നു​. നേരത്തേ, സ​ഖ്യമില്ലെന്ന്​ ഉറപ്പിച്ചു പറഞ്ഞ ഷീല ദീക്ഷിത്​ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്​ചക്കുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ നിലപാട്​ മയപ്പെടുത്തിയിരുന്നു​.

നിലവിൽ ഏഴു​ സീറ്റും ബി.ജെ.പിയുടെ കൈയിലാണ്​. രണ്ട്​ സീറ്റാണ്​ ആം ആദ്​മി പാർട്ടി കോൺ​ഗ്രസിനായി നൽകാൻ തയാറായത്​. ഹരിയാനയിലടക്കം മറ്റു സംസ്​ഥാനങ്ങളിൽ സീറ്റു നൽകുകയാണെങ്കിൽ ഡൽഹിയിൽ കൂടുതൽ വിട്ടുനൽകുമെന്നും വ്യക്തമാക്കിയിരുന്നു. 2014ൽ ആം ആദ്​മി പാർട്ടിക്കും കോൺഗ്രസിനും വോട്ട്​ ഭിന്നിച്ചത്​ ബി.ജെ.പിക്ക്​ നേട്ടമാവുകയായിരുന്നു.

Tags:    
News Summary - Rahul Gandhi Shuts Door On AAP, Says Will Contest All 7 Seats In Delhi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.