രാഹുൽ ഗാന്ധി തിങ്കളാഴ്ച ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്യും

ലണ്ടൻ: 10 ദിവസത്തെ സന്ദർശനത്തിനായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലണ്ടനിലാണുള്ളത്. മാർച്ച് ആറിന് രാഹുൽ ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്യും. ബ്രിട്ടനിൽ കഴിയുന്ന ഇന്ത്യൻ  പ്രവാസികളുമായും  അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) മേധാവി സാം പിത്രോദയും രാഹുലിനൊപ്പമുണ്ട്. കാംബ്രിജ് യൂനിവേഴ്സിറ്റിയിലേക്കുള്ള ക്ഷണമനുസരിച്ചാണ് രാഹുൽ ലണ്ടനിലെത്തിയതെന്ന് സാം പിത്രോദ പറഞ്ഞു. പിത്രോദ രാഹുൽ ഗാന്ധിയുടെ അടുത്ത സഹായി ആണ്.

രാഹുൽ ഗാന്ധി ഇന്ത്യൻ ജേണലിസ്റ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ലണ്ടനിലെ അറിയപ്പെടുന്ന തിങ്ക് ടാങ്കിൽ പ്രസംഗിക്കുകയും ചെയ്യും.

മാർച്ച് നാലു മുതൽ ആറ് വരെ മൂന്നുദിവസം ലണ്ടനിലായിരിക്കും കോൺഗ്രസ് എം.പി. വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിലെ ഗ്രാൻഡ് കമ്മിറ്റി മുറിയിലാണ് മാർച്ച് ആറിന് രാഹുൽ ഗാന്ധി യു.കെ എം.പിമാർ, ലോർഡ്സ് തുടങ്ങിയവരെ അഭിസംബോധന ചെയ്യുക.

Tags:    
News Summary - Rahul Gandhi set to address British Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.