സിർസ (ഹരിയാന): തന്നെപ്പറ്റിയും അന്തരിച്ച പിതാവിനെപ്പറ്റിയും എന്തുവേണമെങ്കിലും പ്ര ധാനമന്ത്രി മോദി പറയട്ടെയെന്നും എന്നാൽ, റഫാൽ പോർവിമാന ഇടപാടുകളെപ്പറ്റിയുള്ള പോദ്യങ്ങൾക്കും ഉത്തരം തരാൻ അദ്ദേഹം തയാറാകണമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
യുവാക്കൾക്ക് രണ്ടുകോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് പറഞ്ഞിട്ട് എന്തായി, കർഷകർക്ക് അവരുടെ വിളവിന് ന്യായമായ വിലകൊടുത്തോ, ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിച്ചോ എന്നീ ചോദ്യങ്ങൾക്കും മോദി ഉത്തരം നൽകണം.
പ്രധാനമന്ത്രിയുടെ വ്യവസായി സുഹൃത്തിനാണ് റഫാൽ ഇടപാടുകൊണ്ട് നേട്ടമുണ്ടായത്. കഴിഞ്ഞ അഞ്ചുവർഷം ഭരിച്ചിട്ട് എന്താണ് മോദി ജനങ്ങൾക്ക് നൽകിയതെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. സിർസയിൽനിന്ന് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി അശോക് തൻവറിെൻറ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.