ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നിന്നാൽ പോരാ, അധികാര വികേന്ദ്രീകരണം നടക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ഓഫിസിൽമാത്രം പരിമിതപ്പെട്ടു നിൽക്കുന്നതാണ് കോവിഡ് പോരാട്ടമെങ്കിൽ, രാജ്യത്തിന് വലിയ നഷ്ടമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രവർത്തനശൈലി മറ്റു ചില സാഹചര്യങ്ങളിൽ ഫലപ്രദമായിരിക്കാം. അദ്ദേഹത്തിന് അത് പ്രയോജനപ്പെട്ടേക്കാം. എന്നാൽ, മുെമ്പാരിക്കലും ഉണ്ടായിട്ടില്ലാത്ത പ്രതിസന്ധിയാണ് രാജ്യത്തിനു മുന്നിൽ. രാജ്യത്തിന് ‘ശക്തനായ പ്രധാനമന്ത്രി’ മാത്രം പോരാ. ശക്തരായ മുഖ്യമന്ത്രിമാരും കലക്ടർമാരുമൊക്കെ വേണം. പ്രശ്നം പരിഹരിക്കപ്പെടണം. അത് പ്രാദേശിക തലത്തിലാണ് നടക്കേണ്ടത്, ദേശീയ തലത്തിലല്ല.
കോവിഡിെൻറ അടിസ്ഥാനത്തിൽ രാജ്യത്തെ ചുവപ്പ്, ഓറഞ്ച്, പച്ച എന്നിങ്ങനെ മേഖലകളായി തിരിച്ചു. കലക്ടർമാരുെട തലത്തിലാണ് ഈ നിർണയം നടക്കേണ്ടത്്. അവർക്കാണ് പ്രാദേശികമായ വിവരങ്ങൾ കൂടുതൽ കിട്ടുക. ബോസ് എന്ന നിലക്കല്ല, സഹപ്രവർത്തകരോടെന്ന പോലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി അടിക്കടി സംസാരിക്കണം.
ഈ മാസം 17 കഴിഞ്ഞ് ലോക്ഡൗണിൽനിന്ന് പുറത്തു കടക്കുന്ന പദ്ധതിയുടെ കാര്യത്തിൽ സർക്കാർ സുതാര്യത കാണിക്കണം. നിയന്ത്രണം നീക്കണമെങ്കിൽ ജനങ്ങളിൽ വിശ്വാസം സൃഷ്ടിക്കണം.
പാവപ്പെട്ടവരുടെ കൈകളിൽ 7500 രൂപ വെച്ചു കൊടുക്കേണ്ടത് പ്രധാനമാണ്. അന്തർസംസ്ഥാന തൊഴിലാളികൾ പട്ടിണിയുമായി അലഞ്ഞുതിരിഞ്ഞ് നാടുപിടിക്കാൻ നടക്കുന്ന സ്ഥിതി ചൂണ്ടിക്കാട്ടിയപ്പോൾ, സർക്കാറിനെ ഈ പ്രതിസന്ധി ഘട്ടത്തിൽ വിമർശിക്കാനില്ലെന്നായിരുന്നു രാഹുലിെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.