ബി.ജെ.പി വിട്ടയച്ച മസ്​ഉൗദ്​ അസ്​ഹറിന്​ കാവലാളായി കൂടെ പോയത്​ അജിത്​ ​ഡോവൽ -രാഹുൽ

അഹ്​മദാബാദ്​: പരാജയങ്ങൾ മറച്ചുവെക്കാൻ ദേശസുരക്ഷ പ്രശ്നങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര ​േമാദി ചൂഷണം ചെയ്യുകയാ ണെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയുടെ ഫാഷിസത്തെ ചെറുക്കാനുള്ള ഏതു ​ശ്രമവും ചെറുതല്ലെന്നും അദ്ദ േഹം പറഞ്ഞു.
അഹ്​മദാബാദിൽ നടന്ന കോൺഗ്രസ്​ ​പ്രവർത്തകസമിതിക്കു ശേഷം പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന ്നു രാഹുൽ. രാജ്യ​െത്ത എല്ലാ ഭരണഘടന സ്​ഥാപനങ്ങളേയും ബി.ജെ.പി സർക്കാർ തകർത്തുവെന്ന്​ രാഹുൽ കുറ്റപ്പെടുത്തി.

ചരിത്രത്തിലാദ്യമായാണ് നാല്​ ജഡ്ജിമാർ മാധ്യമങ്ങൾക്കു മുന്നിലെത്തി തങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞത്. സാധാരണ ജനങ്ങൾ നീതിക്കുവേണ്ടി സുപ്രീംകോടതിയിലേക്കാണു പോകുന്നത്. എന്നാൽ, ഇന്നത്തെ ഇന്ത്യയിൽ സുപ്രീംകോടതി ജഡ്ജിമാർ ജനങ്ങൾക്കു മുന്നിലെത്തി നീതിക്കുവേണ്ടി കൈനീട്ടുകയാണ്.

റഫാൽ കരാറിൽ അന്വേഷണം തുടങ്ങാൻ തീരുമാനിച്ചതി​നു പിറകെ സി.ബി.ഐ ഡയറക്ടറെ മാറ്റി. 30,000 കോടി മോഷ്​ടിച്ച്​ മോദി ത​​െൻറ സുഹൃത്തായ അനിൽ അംബാനിക്കു നൽകി. പേപ്പർ വിമാനം പോലും നിർമിക്കാൻ അറിയാത്ത ആളാണ്​ ​അനിൽ അംബാനി. രാജ്യത്തെ അഞ്ചു​ വിമാനത്താവളങ്ങൾ അദാനിക്ക്​ മുന്നിൽ അടിയറവെച്ചു. തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിനിടെയുള്ള ഏറ്റവും കൂടിയ നിലയിലെത്തി. കാർഷിക വായ്പകൾ എഴുതിത്തള്ളാൻ ബി.ജെ.പി സർക്കാർ തയാറാകുന്നില്ല. മധ്യപ്രദേശിലും ഛത്തിസ്ഗഢിലും രാജസ്ഥാനിലും അധികാരത്തിലെത്തി 10 ദിവസത്തിനുള്ളിൽ തന്നെ കോൺഗ്രസ് വായ്പകൾ എഴുതിത്തള്ളി.

നോട്ട് അസാധുവാക്കലും ജി.എസ്​.ടിയും ഗുജറാത്തി വ്യവസായികൾക്ക് തിരിച്ചടിയാണു നേരിട്ടത്. അധികാരത്തിലെത്തിയാൽ എല്ലാ ഉൽപന്നങ്ങള്‍ക്കും ഒറ്റ ജി.എസ്.ടി നടപ്പാക്കു​ം. കോൺഗ്രസ്​ സർക്കാർ പിടികൂടിയ മസ്​ഉൗദ്​ അസ്​ഹറിനെ ബി.ജെ.പി സർക്കാറാണ്​ പാകിസ്​താനിലേക്ക്​ വിട്ടതെന്നും ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ​ഡോവലാണ്​ കാവലാളായി വിമാനത്തിൽ കൂടെ പോയതെന്നും രാഹുൽ പറഞ്ഞു.

Tags:    
News Summary - Rahul Gandhi attacks PM Modi with GST, Masood Azhar swipes- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.