ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പെരുമാറ്റത്തിൽ പരിഭ്രാന്തി പ്രകടമാണെ ന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാ ത്തയാളാണെന്നും തോറ്റമ്പിയ സമ്പദ്ഘടനയുടെ തലവനാണെന്നും പി.ടി.െഎക്ക് നൽകിയ അഭി മുഖത്തിൽ രാഹുൽ തുറന്നടിച്ചു. പ്രധാനമന്ത്രിയേക്കാളുപരി പ്രചാരണ മന്ത്രിയായി മാറി യ മോദി തെൻറ തന്നെ ധാർഷ്ട്യത്തിൽ പെട്ട് ഉഴറുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
പ് രധാനമന്ത്രി സ്ഥാനത്തേക്ക് തെൻറ സാധ്യതകളെ പറ്റി താൻ തന്നെ പറയുന്നത് അനുചിതമാണെന്നും ജനങ്ങളാണ് ഇത് തീരുമാനിക്കേണ്ടതെന്നും മോദിക്ക് പ്രധാന വിഷയങ്ങളൽ നിന്ന് ഒളിച്ചോടാൻ കഴിയില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു. ‘തെൻറ ധാർഷ്ട്യവും അധികാരദാഹവും പ്രതിച്ഛായാ നിർമാണവുമെല്ലാമാണ്, രാജ്യം നേരിടുന്ന വെല്ലുവിളികൾക്ക് മോദിയുടെ പരിഹാരം. ഇത്തരം പ്രചാരണങ്ങളാകെട്ട അസത്യം നിറഞ്ഞതുമായിരിക്കും. ആരുടെ വാക്കുകൾക്കും ചെവികൊടുക്കാതെയുള്ള താൻപോരിമയും അദ്ദേഹത്തെ കുഴപ്പത്തിലാക്കിയിരിക്കുന്നു’ -രാഹുൽ വിശദീകരിച്ചു.
രാജ്യത്തിനു മുന്നിലുള്ള ഏറ്റവും പ്രധാന വിഷയങ്ങൾ ഏതെല്ലാമെന്ന ചോദ്യത്തിന് തൊഴിലില്ലായ്മ-തൊഴിലില്ലായ്മ-തൊഴിലില്ലായ്മ എന്നും കർഷകർ-കർഷകർ-കർഷകർ എന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. ഒപ്പം മോദിയുടെ വ്യക്തിഗത അഴിമതിയും രാഹുൽ ഇതിനൊപ്പം ചേർത്തു പറഞ്ഞു.
‘ഭരണഘടനാസ്ഥാപനങ്ങളുടെ തകർച്ച, അസഹിഷ്ണുത, സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ വർധന, ദലിതുകൾക്കെതിരായ പീഡനം തുടങ്ങിയവയും വോട്ടർമാർ കണക്കിലെടുക്കുക തന്നെ െചയ്യും. എല്ലാവരുെടയും അക്കൗണ്ടുകളിൽ 15 ലക്ഷം വീതം നിക്ഷേപിക്കൽ, രണ്ടു കോടി തൊഴിൽ, 100 സ്മാർട്ട് സിറ്റികളുടെ നിർമാണം, 80 ലക്ഷം കോടി കള്ളപ്പണം തിരിച്ചുകൊണ്ടുവരും എന്നീ വ്യാജ വാഗ്ദാനങ്ങളും തെരഞ്ഞെടുപ്പ് വിഷയങ്ങൾ തന്നെയാണ്’ -രാഹുൽ വിശദീകരിക്കുന്നു.
ഭാവി പ്രധാനമന്ത്രി എന്ന വിശേഷണത്തെ പറ്റിയുള്ള ചോദ്യത്തിന്, ഇതിനു മറുപടി പറയാൻ താനാര് എന്നായിരുന്നു അദ്ദേഹത്തിെൻ മറുപടി. രാജ്യത്തിെൻറ ഉയർച്ചയും കോൺഗ്രസ് പാർട്ടിയുടെ ആദർശങ്ങൾ സംരക്ഷിക്കുകയുമാണ് ഇപ്പോൾ തെൻറ കടമ. ബാക്കിയെല്ലാം ജനങ്ങളാണ് നിശ്ചയിക്കുക. പുൽവാമ ആക്രമണശേഷം ബി.ജെ.പി അനുകൂല മാനസികാവസ്ഥ സൃഷ്ടിക്കപ്പെട്ടുവോ എന്ന ചോദ്യത്തിന്, മുഴുവൻ മാധ്യമങ്ങൾക്കുമേലും ഇത്തരമൊരു സമ്മർദം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം മറുപടി നൽകി.
ഫോണിൽ വിളിച്ചും സി.ബി.െഎയും എൻഫോഴ്സ്മെൻറ് വിഭാഗം വഴിയുള്ള ഭീഷണിയായുമെല്ലാമാണ് സ്വാധീനശ്രമം. പ്രധാനമന്ത്രിയുടെ ഒാഫിസിൽനിന്നുതന്നെയാണ് ഇൗ സമ്മർദം ഉയരുന്നത്. അതേസമയം, തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ മോദിക്കു സംഭവിച്ച വീഴ്ചയാണ് സമൂഹത്തിെൻറ അടിത്തട്ടിൽ ചർച്ചചെയ്യപ്പെടുന്നത്.
44 സീറ്റുകൾ മാത്രം നേടാനായ കഴിഞ്ഞ തെരഞ്ഞെടുപ്പ് ഒരു അപഭ്രംശം മാത്രമാണെന്നും ഇത്തവണ ജനങ്ങളുടെ പിന്തുണയോടെ കൂടുതൽ മുന്നേറാൻ കഴിയുമെന്നും പറഞ്ഞ അദ്ദേഹം, ബി.ജെ.പി രാജ്യമെങ്ങും സൃഷ്ടിച്ച മ്ലാനത മറികടക്കാൻ കോൺഗ്രസിെൻറ ‘ന്യായ്’ പദ്ധതിയിൽ ജനങ്ങൾ പ്രതീക്ഷയർപ്പിക്കുകയാണെന്നും രാഹുൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.