ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പു പ്രഖ്യാപനം ആസന്നമായ യു.പിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീർഥയാത്ര; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പദയാത്ര. 2019ൽ പ്രഖ്യാപിച്ച കാശി ക്ഷേത്രപരിസര വികസന പദ്ധതികൾ മുഴുമിച്ചിട്ടില്ലെങ്കിലും, തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പായി ഉദ്ഘാടനം നടത്തുകയാണ് തിങ്കളാഴ്ച നരേന്ദ്ര മോദി ചെയ്തത്. വിശ്വനാഥ ക്ഷേത്ര ദർശനവും ഗംഗാസ്നാനവും ആരതിയുമെല്ലാം ആഘോഷമാക്കി, തെൻറ ഭക്തപ്രതിച്ഛായക്ക് വലിയ പ്രചാരണവും നൽകി.
അതേസമയം, മോദിസർക്കാറിെൻറ ഭരണവൈകല്യങ്ങൾ തുറന്നുകാട്ടാനുള്ള ഒരുക്കമാണ് കോൺഗ്രസിേൻറത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റ അമേത്തിയിൽ 18ന് നടക്കുന്ന പദയാത്ര രാഹുൽ ഗാന്ധി നയിക്കും. യു.പിയുടെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കുചേരും. അമേത്തി ഇപ്പോൾ മന്ത്രി സ്മൃതി ഇറാനിയുടെ മണ്ഡലമാണ്.
സ്വന്തം മണ്ഡലമായ വാരാണസിയിലെ കാശി ക്ഷേത്രവുമായി ബന്ധപ്പെട്ട് 2019ൽ പ്രഖ്യാപിച്ച് സാംസ്കാരിക മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന 800 കോടി രൂപയുടെ പ്രവർത്തനങ്ങളിൽ 339 കോടിയുടെ ആദ്യഘട്ടമാണ് തിങ്കളാഴ്ച മോദി ഉദ്ഘാടനം ചെയ്തത്. കാശിയിലെ 84 സ്നാനഘട്ടങ്ങളിൽപെടുന്ന ലളിത്ഘട്ടിൽനിന്ന് നോക്കിയാൽ വിശ്വനാഥ ക്ഷേത്രം കാണാവുന്ന രീതിയിൽ പഴയ നിർമാണങ്ങൾ പൊളിച്ച് 20 അടി വീതിയുള്ള ഇടനാഴി നിർമിച്ചതാണ് തിങ്കളാഴ്ച മോദി ഉദ്ഘാടനം ചെയ്തത്. തീർഥാടക സേവനകേന്ദ്രം, ഭക്ഷണശാല, മ്യൂസിയം, ഗാലറി തുടങ്ങി 23 കെട്ടിടങ്ങൾക്കു പുറമെ 40 ചെറുക്ഷേത്രങ്ങൾ പുനർനിർമിക്കുകയും ചെയ്തു. 1200 പേർക്ക് ഇരിക്കാവുന്ന രുദ്രാക്ഷ കൺവെൻഷൻ സെൻറർ, ഗംഗ യാത്ര പദ്ധതി, ബനാറസ് റെയിൽവേ സ്റ്റേഷൻ നവീകരണം, നഗരചരിത്രവും ക്ഷേത്രവിശേഷവും കാശിയിലെങ്ങും വിളംബരം ചെയ്യുന്ന എൽ.ഇ.ഡി സ്ക്രീനുകൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. ചേരിതിരിവിെൻറ ചുവ നിറഞ്ഞ ഉദ്ഘാടനപ്രസംഗമാണ് മോദി തിങ്കളാഴ്ച കാശിയിൽ നടത്തിയത്. ഔറംഗസേബ് അടക്കമുള്ള അധിനിവേശക്കാരുടെ അതിക്രമങ്ങൾക്ക് ഇരയായ നഗരമാണ് കാശിയെന്ന് മോദി പറഞ്ഞു. വാൾകൊണ്ട് സംസ്കാരം തച്ചുടക്കാൻ ഔറംഗസേബ് വന്നാൽ, പിന്നാലെ ഛത്രപതി ശിവജിയും ഉയർന്നുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.