'ജനങ്ങളെ ഒഴിഞ്ഞ വയറുമായി ഉറങ്ങാൻ വിടുന്നയാൾ തണലിൽ ഉറങ്ങുന്നു'; മോദിക്കെതിരെ രാഹുൽ

ന്യൂഡൽഹി: രാജ്യത്തെ പാചക വാതക -ഇന്ധനവില വർധനക്കെതിരെ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. അനീതിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായ മൂന്നാം മാസവും രാജ്യത്ത്​ പാചകവാതക വില വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറിന്​ 25.50 രൂപയാണ്​ വർധിപ്പിച്ചത്.

കേന്ദ്രസർക്കാർ ചുമത്തിയ നികുതികൾ ഒഴിവാക്കി പെട്രോൾ, ഡീസൽ, പാചകവാതക വില കുറക്കണമെന്നാണ്​ കോൺഗ്രസിന്‍റെ നിർദേശം. ഇന്ധനവില വർധനവിനെതിരെ പ്രതി​േഷധം സംഘടിപ്പിക്കാനും പ്രതിപക്ഷം ആഹ്വാനം ചെയ്​തിരുന്നു.

'പൊതു ജനങ്ങളെ ഒഴിഞ്ഞ വയറുമായി ഉറങ്ങാൻ നിർബന്ധിതരാക്കുന്ന ഒരു സുഹൃത്ത്​ തണലിൽ ഉറങ്ങുകയാണ്​. ഈ അനീതിക്കെതിരെ രാജ്യം ഒറ്റക്കെട്ടായിരിക്കും' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

ഇന്ത്യ ബി.ജെ.പിയുടെ കൊള്ളക്ക്​ എതിരാണ്​ എന്ന ഹാഷ്​ടാഗിലാണ്​ രാഹുലിന്‍റെ ട്വീറ്റ്​. കൂടാത മെട്രോ നഗരങ്ങളിലെ പാചകവാതക വില വിവര പട്ടികയും രാഹുൽ പങ്കുവെച്ചിട്ടുണ്ട്​.

ഒരു മാസത്തിനുള്ളിൽ രണ്ടാമ​െത്ത തവണയാണ്​ പാചക വാതകത്തിന്‍റെ വില വർധിപ്പിക്കുന്നത്​. ആഗസ്റ്റ്​ എട്ടിന്​ സിലിണ്ടറിന്​ 25 രൂപ വർധിപ്പിച്ചിരുന്നു. ആഗോള വിപണയിലെ അസംസ്​കൃത എണ്ണവിലയും വിനിമയ നിരക്കുമാണ്​ പാചക വാതക വില നിർണയിക്കുകയെന്നാണ്​ എണ്ണക്കമ്പനികളുടെ വാദം.  

Tags:    
News Summary - Rahul Gandhi Against Modi government over rise in prices of LPG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.