ന്യൂഡൽഹി: ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധിയുടെ ഒളിയമ്പ് വീണ്ടും. കേന്ദ്രസർക്കാർ രാജ്യത്തെ പെൺകുട്ടികളുടെ രക്ഷക്കായി കെണ്ടുവന്ന ‘ബേട്ടി ബച്ചാവോ’ പദ്ധതിയുടെ പേരുമാറ്റി ‘ബേട്ടാ ബച്ചാവോ’ എന്നാക്കണമെന്ന് അമിത് ഷായുടെ മകെൻറ അഴിമതിയെ പരാമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ ട്വീറ്റ് ചെയ്തു.
അമിത് ഷായുടെ മകെൻറ കമ്പനി മൂന്നുവര്‍ഷം കൊണ്ട് 16,000 ഇരട്ടി വിറ്റുവരവുണ്ടാക്കിയെന്ന വാർത്ത വിവാദമായതിെൻറ പശ്ചാത്തലത്തിലാണ് രാഹുലിെൻറ കളിയാക്കൽ. വാർത്തയെത്തുടർന്ന് ജയ് ഷായെ അനുകൂലിച്ച് നിരവധി കേന്ദ്രമന്ത്രിമാർ രംഗത്തുവന്നിട്ടുണ്ട്. ജയ് ഷായുടെ അഴിമതിയെ പരാമർശിച്ച് രാഹുൽ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം വെറും കാഴ്ചക്കാരനാണോ അതോ കമ്പനിയുടെ പങ്കാളിയാണോ എന്ന് ചോദിച്ചിരുന്നു.
ജയ് ഷാക്കെതിരെ ഉയർന്ന അഴിമതിആരോപണം വാസ്തവവിരുദ്ധവും അപകീർത്തികരവുമാെണന്ന് പറഞ്ഞ് ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും വാർത്തസമ്മേളനങ്ങൾ നടത്തിയതും വിവാദമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.