???????? ????

ദേവീന്ദർ കേസ് എൻ.ഐ.എയെ ഏൽപിച്ചതിനെതിരെ രാഹുൽ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിന്‍റെ കേസ് എൻ .ഐ.എക്ക് കൈമാറിയതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ദേവീന്ദർ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താതിരിക്കാ നാണ് കേസ് എൻ.ഐ.എയെ ഏൽപ്പിച്ചതെന്നാണ് രാഹുൽ ട്വിറ്ററിൽ കുറ്റപ്പെടുത്തിയത്.

ഭീകരൻ ദേവീന്ദറിനെ നിശ്ശബ്ദനാക്കാനുള്ള നല്ല മാർഗം കേസ് എൻ.ഐ.എയെ ഏൽപ്പിക്കലാണ്. ഗുജ്റാത്ത് കലാപവും ഹിരൺ പാണ്ഡ്യ വധക്കേസുമെല്ലാം അന്വേഷിച്ച മറ്റൊരു മോദി ആണല്ലോ എൻ.ഐ.എയെ നയിക്കുന്നത്. ഇത് കേസ് തീർന്നതിന് തുല്യമാണ് -എന്നിങ്ങനെയായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

പാ​ർ​ല​മെന്‍റ്​ ആ​ക്ര​മ​ണ​​ക്കേ​സി​ൽ തൂക്കിലേറ്റപ്പെട്ട​ അ​ഫ്​​സ​ൽ ഗു​രു അഭിഭാഷകന് എ​ഴു​തി​യ ക​ത്തി​ൽ ദേ​വീ​ന്ദ​റി​​​ന്‍റെ പേ​ര്​ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. തന്നെ കുടുക്കിയത് ദേവീന്ദറാണെന്നാണ് അഫ്സൽ ഗുരു കത്തിൽ പറഞ്ഞിരുന്നത്. ദേ​വീ​ന്ദ​ർ സി​ങ്ങി​ന്​ പാ​ർ​ല​മെന്‍റ്​ ആ​ക്ര​മ​ണ​ക്കേ​സു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന​ത്​ അ​ന്വേ​ഷി​ക്കു​മെ​ന്ന്​ ജ​മ്മു-​ക​ശ്​​മീ​ർ ഡി.​ജി.​പി ദി​ൽ​ബാ​ഗ്​ സി​ങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Rahul Gandhi about NIA Case on Davinder Singh-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.