കോയമ്പത്തൂരിലെ സ്വകാര്യ നഴ്​സിങ്​ കോളജിൽ റാഗിങ്​; നാലു​ മലയാളി വിദ്യാർഥികൾ അറസ്​റ്റിൽ

ചെന്നൈ: കോയമ്പത്തൂരിലെ സ്വകാര്യ നഴ്​സിങ്​ കോളജിൽ മലയാളിയായ ഒന്നാംവർഷ വിദ്യാർഥിയെ റാഗ്​ ചെയ്​ത കേസിൽ​ നാലു​ മലയാളി വിദ്യാർഥികൾ അറസ്​റ്റിൽ.

കോയമ്പത്തൂർ ശരവണംപട്ടി പി.പി.ജി നഴ്​സിങ്​ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ കൊല്ലം പന്മന സ്വദേശി എ. റിസ്​വാനെ (20) ​റാഗ്​ ചെയ്​ത കേസിൽ മലയാളി വിദ്യാർഥികളായ ​െഎ. റാസിം, എ. സനൂഫ്​, ബി. അശ്വിൻരാജ്​, എസ്​. ജിദു ജി. സാമുവേൽ എന്നിവരെയാണ്​ സിംഗാനല്ലൂർ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. കടുത്ത മുന്നറിയിപ്പ്​ നൽകി ഇവരെ ജാമ്യത്തിൽ വിട്ടു. സംഘത്തിൽപ്പെട്ട ഒമ്പത്​ വിദ്യാർഥികളെകൂടി പൊലീസ്​ തേടുന്നുണ്ട്​.

സെപ്​റ്റംബർ 20നാണ്​ ക്ലാസുകൾ പുനരാരംഭിച്ചത്​. 27ന്​ രാവിലെ 11ന്​​ റിസ്​വാൻ ഹോസ്​റ്റൽ മുറിയിൽ തനിച്ചിരിക്കവേയാണ്​ 13 അംഗ രണ്ടാംവർഷ വിദ്യാർഥികൾ ഇരച്ചുകയറി റാഗ്​ ചെയ്​തത്​. ക്രൂരമായ മർദനത്തിനും ഇരയായി. കോളജധികൃതരോട്​ പരാതിപ്പെ​െട്ടങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന്​ നാട്ടിലുള്ള രക്ഷിതാക്കളുടെ നിർദേശാനുസരണം പൊലീസിൽ പരാതി നൽകുകയായിരുന്നു. 

Tags:    
News Summary - Ragging at a private nursing college in Coimbatore; Four Kerala students arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.