റഫാൽ ഇടപാട്​ റദ്ദാക്കില്ലെന്ന്​ അരുൺ ജെയ്​റ്റ്​ലി

ന്യൂഡൽഹി: റഫാൽ ഇടപാട്​ റദ്ദാക്കില്ലെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. കൂടുതൽ വിലക്കാണ്​ റഫാൽ വിമാനങ്ങൾ വാങ്ങിയതെന്ന പ്രതിപക്ഷ ആരോപണങ്ങളെ ജെയ്​റ്റ്​ലി നിഷേധിച്ചു. കൂടുതൽ വിലക്കാണോ വിമാനങ്ങൾ വാങ്ങിയതെന്ന കാര്യം സി.എ.ജിയാണ്​ പരി​േശാധിക്കേണ്ടതെന്നും ധനമന്ത്രി വ്യക്​തമാക്കി.

മുൻ ഫ്രഞ്ച്​ പ്രസിഡൻറും രാഹുൽ ഗാന്ധിയും ചേർന്ന്​ നടത്തിയ ഗൂഢാലോചനയാണ്​ റഫാൽ കരാറിലെ ഇപ്പോഴത്തെ ആരോപണങ്ങളെന്നും ജെയ്​റ്റ്​ലി പറഞ്ഞു. ഫ്രാൻസിൽ നിന്നും വലിയൊരു ബോംബ്​ വരാനുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആഗസ്​റ്റ്​ 30ലെ ട്വീറ്റ്​ തെളിയിക്കുന്നത്​ ഇതാണെന്നും ജെയ്​റ്റ്​ലി ആരോപിച്ചു.

പൂർണമായും സുതാര്യമാണ്​ റഫാൽ ഇടപാട്​. നിലവിൽ അത്​ റദ്ദാക്കേണ്ട ആവശ്യമില്ല. യു.പി.എ സർക്കാർ തീരുമാനിച്ചതിനേക്കാളും കുറഞ്ഞ വിലയിലാണ്​ എൻ.ഡി.എ സർക്കാർ വിമാനങ്ങൾ വാങ്ങുന്നതെന്ന്​ ജെയ്​റ്റ്​ലി അവകാശപ്പെട്ടു. സുരക്ഷ മുൻനിർത്തി വിമാനങ്ങളുടെ വില ഇപ്പോൾ വെളിപ്പെടുത്താനാവില്ല. ഇതുമായി ബന്ധപ്പെട്ട്​ ​േ​കാൺഗ്രസിന്​ സംശയങ്ങളുണ്ടെങ്കിൽ സി.എ.ജിയെ സമീപിക്കാമെന്നും ജെയ്​റ്റ്​ലി പറഞ്ഞു.

റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തുക തന്നെ ​െചയ്യും. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്​ വിമാനങ്ങൾ ആവശ്യമാണ്​. സുതാര്യമായ സർക്കാറാണ്​ മോദി സർക്കാറെന്നും ജെയ്​റ്റ്​ലി അവകാശപ്പെട്ടു.

Tags:    
News Summary - Rafale will not be cancelled Arun jaitily-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.