Posted On
date_range Updated On
date_range കോൺഗ്രസ് വിട്ട രാധിക ഖേര ബി.ജെ.പിയിൽ ചേർന്നു
ന്യൂഡൽഹി: പാർട്ടിയിലെ പുരുഷ മേധാവിത്വ മാനസികാവസ്ഥയെ എതിർത്ത് കോൺഗ്രസ് വിട്ട രാധിക ഖേര ബി.ജെ.പിയിൽ ചേർന്നു. എ.ഐ.സി.സി വക്താവായിരുന്ന രാധിക കഴിഞ്ഞദിവസാണ് പാർട്ടി വിട്ടത്.
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചതിനു പിന്നാലെ വലിയ തോതിലുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും പാർട്ടിയിൽനിന്നു നേരിട്ടതായി അവർ പറഞ്ഞിരുന്നു. ഛത്തീസ്ഗഢിലെ നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി. കുറച്ചു നാളുകളായി അവർ ഛത്തീസ്ഗഢിലെ നേതാക്കളുമായി തർക്കത്തിലായിരുന്നു. കോൺഗ്രസ് ഹിന്ദുവിരുദ്ധമാണെന്ന് ആരോപിച്ച അവർ, പിന്തുണക്ക് ബി.ജെ.പി നേതൃത്വത്തോട് നന്ദി പറഞ്ഞു.
ഡൽഹി പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നടനും ടി.വി അവതാരകനുമായ ശേഖർ സുമനും ബി.ജെ.പി അംഗത്വം എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.