ചോദ്യക്കോഴ: കരട് റിപ്പോർട്ട് വിതരണം ചെയ്യാതെ എത്തിക്സ് കമ്മിറ്റി

ന്യൂഡൽഹി: ചോദ്യക്കോഴ സംബന്ധിച്ച പരാതിയിൽ സ്പീക്കർക്ക് റിപ്പോർട്ട് നൽകാൻ ഒരുങ്ങുന്ന എത്തിക്സ് കമ്മിറ്റി, അതിന്‍റെ കരട് രൂപം അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യാത്തത് ചോദ്യംചെയ്തത് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. കമ്മിറ്റി വ്യാഴാഴ്ച യോഗംചേർന്ന് മഹുവയെ എം.പി സ്ഥാനത്തിന് അയോഗ്യയാക്കണമെന്ന റിപ്പോർട്ട് നൽകിയേക്കുമെന്ന സൂചനകൾക്കിടയിലാണിത്.

എത്തിക്സ് കമ്മിറ്റിയിലെ കോൺഗ്രസ് പ്രതിനിധിയായ ഉത്തംകുമാർ റെഡി തെലങ്കാന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണ്. അദ്ദേഹം പത്രിക നൽകുന്ന വ്യാഴാഴ്ച തന്നെ കമ്മിറ്റി യോഗം നിശ്ചയിച്ചതിനെയും മഹുവ ചോദ്യം ചെയ്തു. എന്നാൽ, 15 അംഗ കമ്മിറ്റിയിൽ ബി.ജെ.പിക്കാണ് ഭൂരിപക്ഷം. അഞ്ച് പ്രതിപക്ഷ എം.പിമാർ ചെയർമാൻ വിനോദ്കുമാർ സോങ്കറിന്‍റെ റിപ്പോർട്ടിന്മേൽ വിയോജനക്കുറിപ്പ് നൽകാനുള്ള ഒരുക്കത്തിലാണ്.

Tags:    
News Summary - QUESTIONNAIRE: Ethics Committee without circulation of draft report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.