ചോദ്യപേപ്പർ ചോർച്ച: എൻ.ടി.എ പിരിച്ചുവിടണമെന്ന് ഹരജി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ഉ​ൾ​പ്പെ​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്താ​റു​ള്ള, കേ​ന്ദ്ര സ​ർ​ക്കാ​റി​ന് കീ​ഴി​ലെ ദേ​ശീ​യ പ​രീ​ക്ഷാ ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി. നീ​റ്റ്-​യു.​ജി 2026 ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ​രീ​ക്ഷ റ​ദ്ദാ​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​നൈ​റ്റ​ഡ് ഡോ​ക്‌​ടേ​ഴ്‌​സ് ഫ്ര​ണ്ട് ആ​ണ് ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ ഗു​രു​ത​ര വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ അ​വ​ർ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്‍റെ ഘ​ട​ന​യി​ൽ പൊ​ളി​ച്ചെ​ഴു​ത്ത് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

1860ലെ ​സൊ​സൈ​റ്റീ​സ് ര​ജി​സ്ട്രേ​ഷ​ൻ നി​യ​മ​ത്തി​ന് കീ​ഴി​ൽ രൂ​പ​വ​ത്‍ക​രി​ച്ച എ​ൻ.​ടി.​എ പി​രി​ച്ചു​വി​ട്ട്, പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കു​ന്ന നി​യ​മ​ത്തി​ലൂ​ടെ ദേ​ശീ​യ പ​രീ​ക്ഷാ സം​വി​ധാ​നം കൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​ണ് ഹ​ര​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം. അ​ധി​കാ​ര​വും സു​താ​ര്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ർ​വ​ചി​ച്ച് നി​യ​മാ​നു​സൃ​ത പ​രീ​ക്ഷാ അ​തോ​റി​റ്റി കൊ​ണ്ടു​വ​ര​ണ​മെ​ന്നും, ഇ​നി അ​ടു​ത്തു​വ​രു​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള സ​മി​തി രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്. സൊ​സൈ​റ്റി​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തി​നാ​ൽ എ​ൻ.​ടി.​എ​ക്ക് ഭ​ര​ണ​ഘ​ട​നാ​പ​ര​മോ നി​യ​മാ​നു​സൃ​ത​മോ ആ​യ യു.​പി.​എ​സ്.​സി​യോ എ​സ്.​എ​സ്.​സി​യോ പോ​ലെ പാ​ർ​ല​മെ​ന്‍റി​നോ​ട് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്ന വ​സ്തു​ത​യും ഡോ​ക്‌​ട​ർ​മാ​രു​ടെ സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി.

ബ​യോ​മെ​ട്രി​ക് വെ​രി​ഫി​ക്കേ​ഷ​ൻ, ജി.​പി.​എ​സ് ട്രാ​ക്കി​ങ്, എ.​ഐ സം​വി​ധാ​ന​മു​ള്ള സി.​സി.​ടി.​വി നി​രീ​ക്ഷ​ണം എ​ന്നി​വ​യെ​ല്ലാം ഉ​ണ്ടാ​യി​രു​ന്നി​ട്ടും ചോ​ദ്യ​ങ്ങ​ൾ ചോ​ർ​ന്നെ​ന്നും അ​ധി​കൃ​ത​ർ പി​ഴ​വ് സ​മ്മ​തി​ച്ച​തി​ന്‍റെ തെ​ളി​വാ​ണ് പ​രീ​ക്ഷ റ​ദ്ദാ​ക്ക​ലെ​ന്നും ഹ​ര​ജി​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Question paper leak: Petition filed in Supreme Court seeking disbandment of NTA"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.