ചെന്നൈ: തമിഴ്നാട്ടിലെ തേനിയിൽ വീട്ടിൽ സമ്പർക്ക വിലക്കിലായിരുന്ന യുവ വ്യാപാരി ഇറങ്ങിയോടി റോഡരികിൽ നിന്ന വൃദ്ധയെ കടിച്ചുകൊന്ന സംഭവം പരിഭ്രാന്തി പരത്തി. സംഭവത്തിൽ തേനി ബോഡിനായ്ക്കന്നൂർ കറുപ്പസാമി കോവിൽ വീഥി സുന്ദർരാജിനെ (33) അറസ്റ്റ് ചെയ്തു. 70കാരിയായ നാച്ചിയമ്മാളിനാണ് ദാരണാന്ത്യമുണ്ടായത്.
മാനസികവിഭ്രാന്തിയെ തുടർന്ന് ഇറങ്ങിയോടിയ സുന്ദർരാജ് റോഡരികിൽ നിന്ന നാച്ചിയമ്മാളിനെ കടിച്ച് പരിക്കേൽപിക്കുകയായിരുന്നു. നാച്ചിയമ്മാളെ തേനി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും ശനിയാഴ്ച പുലർച്ച മരിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സുന്ദർരാജിനെ ബോഡി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോഡിനായ്ക്കന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.