കോവിഡ്​ ഭീഷണി മറികടക്കാൻ ക്യു.ആർ കോഡുള്ള ടിക്കറ്റുമായി റെയിൽവേ

ന്യൂഡൽഹി: കോവിഡ്​ ഭീഷണി മറികടക്കാൻ ക്യു.ആർ കോഡുള്ള ടിക്കറ്റുമായി ഇന്ത്യൻ റെയിൽവേ. ക്യു.ആർ കോഡ്​ സ്​കാൻ ചെയ്​ത്​ ടിക്കറ്റ്​ പരിശോധകർക്ക്​ യാത്രക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നതാണ്​ സംവിധാനം.

രാജ്യത്തെ 85 ശതമാനം ടിക്കറ്റുകളും ഓൺലൈനായാണ്​ ബുക്ക്​ ചെയ്യുന്നതെന്ന്​ റെയിൽവേ ബോർഡ്​ ചെയർമാൻ വൈ.കെ യാദവ്​ പറഞ്ഞു. ഇതിന്​ പുറമേ കൗണ്ടർ ടിക്കറ്റുകളിലും ക്യു.ആർ കോഡ്​ നൽകുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി. 

ഓൺലൈനായി ടിക്കറ്റ്​ ബുക്ക്​ ചെയ്യു​േമ്പാൾ ലഭിക്കുന്ന ടെക്​സ്​റ്റ്​ മെസേജിൽ ക്യു.ആർ കോഡ്​ ലഭിക്കാനുള്ള ലിങ്കുമുണ്ടാവും. ടിക്കറ്റ്​ പരിശോധകർ ക്യു.ആർ കോഡ്​ സ്​കാൻ ചെയ്​ത്​ യാത്രക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തും. പരീക്ഷണാടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ പ്രയാഗ്​രാജ്​ റെയിൽവേ സ്​റ്റേഷനിലാണ്​ പദ്ധതിക്ക്​ തുടക്കം കുറിക്കുക. വൈകാതെ മറ്റ്​ സംസ്ഥാനങ്ങളിലേക്കും ഇത്​ വ്യാപിപ്പിക്കുമെന്ന്​ റെയിൽവേ അറിയിച്ചു. 

Tags:    
News Summary - QR code train ticket in indian railway-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.