പൈലറ്റിന് ദേഹാസ്വാസ്​ഥ്യം;  ഖത്തർ എയർവേയ്​സ്​ വിമാനം ഗോവയിലിറക്കി

തിരുവനന്തപുരം: പൈലറ്റിന് ദേഹാസ്വാസ്​ഥ്യമുണ്ടായതിനെത്തുടർന്ന്​ ഖത്തർ എയർവേയ്​സ്​ വിമാനം അടിയന്തരമായി ഗോവ വിമാനത്താവളത്തിൽ ഇറക്കി. ശനിയാഴ്ച പുലർ​െച്ച നാലിന് തിരുവനന്തപുരത്തുനിന്ന് ദോഹയിലേക്കുപോയ വിമാനമാണ് ഗോവയിലിറക്കിയത്. പൈലറ്റ്​ ഇറ്റാലിയന്‍ സ്വദേശി സീയുഡിനോ ഒട്ടാവിയോക്കാണ് വിമാനം പറപ്പിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യമുണ്ടായത്.

തുടര്‍ന്ന് കോ പൈലറ്റിന് വിമാനത്തി​​െൻറ നിയന്ത്രണം കൈമാറുകയായിരുന്നു. ഈ സമയം വിമാനം മുംബൈ എയര്‍ട്രാഫിക് കണ്‍ട്രോളി​​െൻറ നിയന്ത്രണത്തിലായിരുന്നു. കോപൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് വിമാനം അപ്പോള്‍ പറന്നിരുന്ന പരിധിക്കടുത്തുള്ള ഗോവ വിമാനത്താവളത്തിൽ ഇറക്കാന്‍ എയർ ട്രാഫിക് കൺട്രോൾ റൂമിൽനിന്ന്​ നിര്‍ദേശം നല്‍കി. ഇതിനെ തുടർന്ന് കോ-പൈലറ്റ് വിമാനം ഗോവ വിമാനത്താവളത്തിൽ രാവിലെ 6.45യോടെ ലാൻഡിങ് നടത്തി. പൈലറ്റിനെ സ്വാകാര്യ ആശുപത്രിയിലേക്ക്​ മാറ്റി. വിമാനത്തിലുണ്ടായിരുന്ന 127 യാത്രക്കാരെയും മൂന്നരയോടെ ദോഹയില്‍നിന്ന് മറ്റൊരു വിമാനമെത്തിച്ച് കൊണ്ടുപോയതായി ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു.


 

Tags:    
News Summary - Qatar Airways Diverted to Goa - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.