ഇലക്ഷനിൽ തോറ്റെങ്കിലെന്താ, ധാമിക്ക് വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കസേര

ഡെറാഡൂൺ: സ്വന്തം മണ്ഡലത്തിൽ തോൽവി പിണഞ്ഞെങ്കിലും പുഷ്കർ സിങ് ധാമി മുഖ്യമന്ത്രി കേസരയിൽ രണ്ടാം അവസരം നൽകാനൊരുങ്ങി ഉത്തരാഖണ്ഡ് ബി.ജെ.പി. സ്വന്തം മണ്ഡലമായ ഖടിമയിൽ നിന്നും തോറ്റ ധാമി തന്നെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ബി.ജെ.പി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പാർട്ടിയെ ശക്തമായ രണ്ടാം വരവിന് പ്രേരിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയതിനുള്ള അംഗീകരമാണ് മുഖ്യമന്ത്രി പദവിയെന്നാണ് നിഗമനം.

ഡെറാഡൂണിൽ നടന്ന നിയമസഭാകക്ഷി യോഗത്തിനിടെയായിരുന്നു പ്രഖ്യാപനം. ബുധനാഴ്ചയായിരിക്കും സത്യപ്രതിജ്ഞ. 2012 മുതൽ ജയിച്ചു വന്നിരുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്‍റെ ഭുവൻ തന്ദ്ര കാപ്രിയോട് ധാമി തോൽവി ഏറ്റുവാങ്ങിയത്. 70അംഗ നിയമസഭയിൽ 47 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരം നിലനിർത്തിയത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ധാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

അഞ്ച് വർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് ബി.ജെ.പി ഉത്തരാഖണ്ഡിൽ പരീക്ഷിച്ചത്. ഇടക്കിടെ മുഖ്യമന്ത്രിമാരെ മാറ്റുന്നതിനെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഖടിമയിൽ ധാമി തോറ്റതോടെ പുതിയ മുഖ്യമന്ത്രിയാരാകും എന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് പ്രഖ്യാപനം. ധാമിയുടെ കഠിന പ്രയത്നത്തിന്‍റെ ഫലമാണ് തങ്ങളുടെ വിജയമെന്ന് ചൂണ്ടിക്കാട്ടി നിരവധി എം.എൽ.എമാർ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Pushkar Singh Dhami to continue as chief minister of Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.