കോവിഡ് കേസുകളിൽ വർധന; പഞ്ചാബിൽ മാസ്ക് നിർബന്ധമാക്കി

ചണ്ഡീഗഡ്: കോവിഡ് നിരക്ക് ഉയരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി പഞ്ചാബ് സർക്കാർ. ശനിയാഴ്ചയാണ് മാസ്ക് നിർബന്ധമാക്കി കൊണ്ടുള്ള പ്രസ്താവന സർക്കാർ പുറത്തിറക്കിയത്. വൈറസ് വ്യാപനം തടയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാളുകൾ, സർക്കാർ -സ്വകാര്യ ഒഫീസുകൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് പഞ്ചാബ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കോവിഡ് 19 പെരുമാറ്റ ചട്ടങ്ങൾ പാലിക്കണമെന്നും പ്രസ്താവനയിലുണ്ട്. ആർക്കെങ്കിലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടാവുകയാണെങ്കിൽ പരിശോധനക്ക് വിധേയമാവണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം 1,600 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 68 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കേസുകൾ 4,42,39,372 വും മരണം 5,26,996 ഉം ആയി.

പോസിറ്റീവ്, നെഗറ്റീവ് ഫലങ്ങൾ ഉൾപ്പെടെയുള്ള പരിശോധനകളുടെ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യാൻ എല്ലാ ആശുപത്രികൾക്കും, ലാബുകൾക്കും, കളക്ഷൻ സെന്ററുകൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.  

Tags:    
News Summary - Punjab Makes Wearing Mask A Must In Public Places Amid Rising Covid Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.