പഞ്ചാബില്‍ 21 പേര്‍കൂടി പത്രിക നല്‍കി

ചണ്ഡിഗഢ്: ഫെബ്രുവരി നാലിന് നടക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ 21 സ്ഥാനാര്‍ഥികള്‍ കൂടി പത്രിക നല്‍കി. ആം ആദ്മി പാര്‍ട്ടി വക്താവ് സുഖ്പാല്‍ സിങ് ഖേരയും സ്ഥാനാര്‍ഥിയാണ്. മുന്‍ കോണ്‍ഗ്രസുകാരനായ ഖേര താന്‍ മത്സരിച്ചുപോരുന്ന ഭോലാതില്‍നിന്നാണ് പത്രിക നല്‍കിയത്. പത്രിക സമര്‍പ്പണത്തിന്‍െറ മൂന്നാം ദിവസമായപ്പോള്‍ ഇതുവരെ 51 പേര്‍ പത്രിക നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ദലിത് യുവാവ് ഭീം ടാങ്കിനെ കൊലപ്പെടുത്തിയ കേസില്‍ ഫസില്‍ക്ക സബ്ജയിലില്‍ കഴിയുന്ന ശിവ് ലാല്‍ ദോഡ സ്വതന്ത്രനായും പത്രിക നല്‍കിയിട്ടുണ്ട്. ബി.എസ്.പിയുടെ തര്‍സീം സിങ്, അപ്ന പഞ്ചാബ് പാര്‍ട്ടി (ആപ്)യുടെ രാജേഷ് ഗാര്‍ഗ് എന്നിവരും മത്സരരംഗത്തുണ്ട്.

Tags:    
News Summary - punjab assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.